ഏഷ്യാനെറ്റ് ന്യൂസ് ഉടമയുടെ കായല്‍ കൈയ്യേറ്റം; അറിയേണ്ടതെല്ലാം... മാധ്യമ ഭീമനായ എന്‍ഡിഎ ഉപാധ്യക്ഷന്‍

  • Posted By: Desk
Subscribe to Oneindia Malayalam

കുമരകം: ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുട രാജിക്ക് വഴിവച്ചത് കായല്‍ കൈയ്യേറ്റം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്ന വാര്‍ത്തകള്‍ ആയിരുന്നു. അതിന് ശേഷം ആണ് ഏഷ്യാനെറ്റ് ന്യൂസ് ഉടമയും രാജ്യസഭ എംപിയും കേരളത്തിലെ എന്ഡിഎ ഉപാധ്യക്ഷനും ആയ രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം ഉയരുന്നത്.

വീണ്ടും ഞെട്ടിച്ച് മുഹമ്മദ് ബിൻ സൽമാൻ... ഖമേനി പശ്ചിമേഷ്യൻ ഹിറ്റ്‌ലർ; വഹാബിസത്തിന് സൗദി വിടപറയുന്നു?

കുമരകത്ത് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ഉള്ള റിസോര്‍ട്ടും കായല്‍ കൈയ്യേറിയിട്ടുണ്ട് എന്നാണ് ആരോപണം. ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങള്‍ ഇ് വാര്‍ത്തയാക്കുകയും ചെയ്തു. അതിന് ശേഷം ആയിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് ആക്രമിച്ചത്.

വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?

കുമരകത്തെ നിരാമയ റിട്രീറ്റ്‌സ് ആണ് വിവാദ റിസോര്‍ട്ട്. രാജീവ് ചന്ദ്രശേഖറിന്റെ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം ആയ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. തോമസ് ചാണ്ടിയുടെ രാജിക്ക് ഈ വിവാദത്തിലൂടെ പകരം ചോദിക്കുകയാണ് ഒരു വിഭാഗം. എന്താണ് നിരാമയ റിസോര്‍ട്ട് വിവാദം? ഏഷ്യാനെറ്റ് ന്യൂസ് എംഡിക്ക് ഇക്കാര്യത്തില്‍ മുട്ടുമടക്കേണ്ടി വരുമോ? നേരോടെ, നിര്‍ഭയം, നിരന്തരം എന്ന ടാഗ് ലൈന്‍ ഏഷ്യാനെറ്റ് ന്യൂസിന് മാറ്റിപ്പറയേണ്ടി വരുമോ?

നിരാമയ റിട്രീറ്റ്‌സ്

നിരാമയ റിട്രീറ്റ്‌സ്

കോട്ടയം ജില്ലയിലെ കുമരകത്താണ് നിരാമയ റിട്രീറ്റ്‌സ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും രാജ്യസഭ എംപിയും കേരളത്തിലെ എന്‍ഡിഎ ഉപാധ്യക്ഷനും ആയ രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപ സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ ആണ് ഈ റിസോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റിസോര്‍ട്ടിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ

രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ

സ്ഥാപനത്തിന്റെ നാല് ഡയറക്ടര്‍മാരില്‍ ഒരാള്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ ആണ്. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റല്‍ ക്യാപിറ്റല്‍സിന്റെ ഉടമസ്ഥതയില്‍ ആണ് റിസോര്‍ട്ട് ഉള്ളത്. കായല്‍ തീരം കൈയ്യേറി എന്നാണ് ഉയരുന്ന ആക്ഷേപം.

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ് , 2013 ല്‍ ആയിരുന്നു നിരാമയ റിട്രീറ്റ്‌സിനെതിരെ ആദ്യമായി പരാതി ഉയരുന്നത്. റിസോര്‍ട്ടിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു എന്ന് കാണിച്ച് നാട്ടുകാര്‍ ആണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ടിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു.

കേസ് ഹൈക്കോടതിയില്‍

കേസ് ഹൈക്കോടതിയില്‍

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടക്കാന്‍ നിരാമയ റിസോര്‍ട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് റിസോര്‍ട്ടിനെതിരെ ജനവികാരം ശക്തമാകുന്നത്. ജന സമ്പര്‍ക്ക സമിതി എന്ന പേരില്‍ ഒരു പ്രതിഷേധ കൂട്ടായ്മ കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരുകയും ചെയ്തു.

കൈയ്യേറ്റം ഉണ്ടെന്ന്

കൈയ്യേറ്റം ഉണ്ടെന്ന്

മാലിന്യ പ്ലാന്റ് വിഷയത്തോടൊപ്പം കായല്‍ കൈയ്യേറ്റവും ഉണ്ടെന്ന് തങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു എന്നാണ് ജനസ സമ്പര്‍ക്ക സമിതി ന്യൂസ് മൊമെന്റ്‌സിനോട് വ്യക്തമാക്കിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കൈയ്യേറ്റം കണ്ടെത്തിയതായും ഇവര്‍ പറയുന്നുണ്ട്.

പഞ്ചായത്ത് ഒന്നും ചെയ്തില്ല

പഞ്ചായത്ത് ഒന്നും ചെയ്തില്ല

റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് സമിതിക്കാരുടെ ആക്ഷേപം. കൈയ്യേറ്റം പൊളിച്ചുകളയാന്‍ പഞ്ചായത്തിന് അധികാരമുണ്ടെങ്കിലും മാസങ്ങളോളം ആ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സിപിഎം നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണ സമിതി.

വീണ്ടും കോടതിയില്‍

വീണ്ടും കോടതിയില്‍

നടപടികള്‍ ഒന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ ജന സമ്പര്‍ക്ക സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാന്‍ ആയിരുന്നു കോടതി നിര്‍ദ്ദശം ഇതേ തുടര്‍ന്ന് സമിതി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഹരിത ട്രൈബ്യൂണലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലംഘനം എന്തൊക്കെ?

ലംഘനം എന്തൊക്കെ?

കായല്‍ തീരം കൈയ്യേറി എന്നത് മാത്രമല്ല നിരാമയ റിട്രീറ്റ്‌സിന് എതിരെ ഉള്ള ആരോപണം. 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനവും നടന്നതായി സമിതി ആരോപിക്കുന്നുണ്ട്. വിഷയം ഇപ്പോള്‍ ഗ്രാമപ്പഞ്ചായത്തും ഗൗരവമായി എടുത്തിയിരിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഉണ്ട്.

അതിനിടെ സംഘര്‍ഷം

അതിനിടെ സംഘര്‍ഷം

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുന്നതിനിടെ ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വലിയ രീതിയില്‍ പുറത്ത് വരുന്നത്. ഇതോടെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി ചിലര്‍ ആക്രമണം അഴിച്ചുവിടുകയുംകേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ട സാഹചര്യവും വന്നു.

കൈയ്യേറ്റമില്ല, എല്ലാം നിയമ വിധേയം

കൈയ്യേറ്റമില്ല, എല്ലാം നിയമ വിധേയം

എന്നാല്‍ ഒരുതരത്തിലുള്ള കൈയ്യേറ്റവും തങ്ങള്‍ നടത്തിയിട്ടില്ല എന്നാണ് നിരാമയ റിട്രീറ്റ്‌സ് വിശദീകരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്നും നിരാമയ സിഇഒ മനു ഋഷി ഗുപ്ത ന്യൂസ് മിനുട്‌സിനോട് പറഞ്ഞിട്ടുണ്ട്. എല്ലാ അനുമതികളോടും കൂടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rajeev Chandrasekhar's resort controversy: All about the Niraamaya Retreats and controversy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്