'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്രഭരണവും ഉണ്ടെന്ന് കരുതി ഉണ്ടാക്കാന്‍ വരല്ലേ'... ട്വിറ്റർ വിശേഷം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കേരളത്തെ 'തണ്ടറി പാകിസ്താന്‍' എന്ന് വിശേഷിപ്പിച്ചത് ടൈംസ് നൗ ചാനല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും ആയിരുന്നു ഇത്. ടൈപ്പ് ചെയ്തപ്പോള്‍ മാറിപ്പോയതാണെന്നും പറഞ്ഞ് ടൈംസ് നൗ ഇതിനെ ന്യായികരിക്കുകയും ചെയ്തു.

ബ്രിട്ടനില്‍ മുസ്ലിം നിരോധനം വരുന്നു; അക്രമികള്‍ അല്ലാഹ് എന്ന് വിളിച്ചു? മൂന്ന് പേരെ വധിച്ചു

ഓന്ത് സജീവന്‍...!!! കൊടുംകുറ്റവാളി... 14 കാരിയെ പീഡിപ്പിച്ച് അകത്തായി, ഇപ്പോള്‍ യുവതിയെ...

എന്നാല്‍ ദേശവ്യാപകമായി കേരളത്തിനെതിരെ ഇതിന്റെ പേരില്‍ പ്രചാരണം നടന്നു. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതും പറഞ്ഞ് ആഞ്ഞടിച്ചു.

സല്‍മാന്‍ ഖാന്‍ ഇത്രയും മാന്യനായിരുന്നോ? നടിയെ കെട്ടിപിടിക്കാന്‍ സല്‍മാനെ സഹായിച്ച് കത്രീന കൈഫ്!!!

അതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയും എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റര്‍ പ്രതികരണം.

രാജീവ് ചന്ദ്രശേഖറിന്റെ സ്‌മൈലി

ലക്ഷ്മി കാനത്ത് എന്ന സ്ത്രീ ആയിരുന്നു ആ ട്വീറ്റ് പോസ്റ്റ് ചെയ്തത്. കേരളത്തിന് പറ്റിയ പേര് എന്നായിരുന്നു അത്. ഈ ട്വീറ്റിനോട് പ്രതികരിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ സ്‌മൈല്ി ഇട്ടത്.

രൂക്ഷമായ പ്രതികരണം

മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയതിനെതിരെ അതി രൂക്ഷമായ പ്രതികരണങ്ങളാണ് തുടര്‍ന്ന് വന്നത്. രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ കൂടിയാണ്.

കോപ്പിലെ ചാനലും കേന്ദ്ര ഭരണവും

'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്ര ഭരണവും ഉണ്ടെന്ന് കരുത് കേരളത്തെ ഉണ്ടാക്കാന്‍ വരല്ലേ... ഇത് സഖാക്കളുടെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി... ഒഞ്ഞുപോടാ' എന്നായിരുന്നു രഞ്ജിത്ത് മുരളി എന്ന ആള്‍ ഇതിനോട് പ്രതികരിച്ചത്.

ആ ചിരിയുടെ ഉദ്ദേശം

ആ ചിരിയുടെ ഉദ്ദേശം ഒന്ന് വ്യക്തമാക്കാമോ എന്നാണ് മറ്റ് ചിലര്‍ ചോദിച്ചത്. പലരും അതിരൂക്ഷമായാണ് പ്രതികരിച്ചത്.

കര്‍ണാടകത്തെ പാകിസ്താന്‍ ആക്കിയാല്‍

കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആണല്ലോ രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകത്തെ പാകിസ്താന്‍ എന്ന് വിളിച്ചാല്‍ രാജീവ് ഇങ്ങനെ ചിരിക്കുമോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

അപ്പോ നിങ്ങളും പാകിസ്താനിയാണോ?

കേരളത്തെ പാകിസ്താന്‍ എന്ന് വിളിച്ചതിനെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന നിങ്ങളും കേരളത്തില്‍ നിന്നുള്ള ആളാണ്. അപ്പോള്‍ നിങ്ങളും പാകിസ്താനിയാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം.

പാകിസ്താനില്‍ എന്തിനാ ചാനല്‍!!!

ഇതാരപ്പാ... സംഘി ചാനലുകളുടെ മൊയ്‌ലാളി അല്ലിയോ... പാകിസ്താനില്‍ ചാനല്‍ നടത്തുന്നത് നിര്‍ത്തി ഗുജറാത്തില്‍ ഒരെണ്ണം തുടങ്ങിക്കൂടെ എന്നാണ് ഹരിത തമ്പിയുടെ ചോദ്യം.

ശശി തരൂര്‍ ആഞ്ഞടിച്ചു

കേരളത്തെ ആക്ഷേപിക്കുന്നത് കണ്ട് ചിരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് ശശി തരൂര്‍ ഇതിനോട് പ്രതികരിച്ചത്. ഇതൊരു അധിക്ഷേപം ആണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു.

തരൂരിനെ പരിഹസിച്ച് രാജീവ്

തന്റെ ചിരി ടൈംസ് നൗവ്വിനെ കുറിച്ചായിരുന്നു... ഇപ്പോള്‍ മറ്റുള്ളവരേയും . സച്ച് എ ഫരാഗോ ഓഫ് ഡിസ്റ്റോര്‍ഷന്‍ എന്‍ഡ് മിസ് റെപ്രസന്റേഷന്‍ എക്‌സട്രാ... എന്നായിരുന്നു രാജീവ് ശശി തരൂരിനെ പരിഹസിച്ചത്.

മത്സരിക്കാന്‍ വാ... കാണിച്ച് തരാം

എന്തായാലും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പാണ്. മത്സരിക്കാന്‍ ഇങ്ങ് വാ... അപ്പോള്‍ കാണിച്ച് തരാം എന്നാണ് മറ്റൊരാളുടെ വെല്ലുവിളി.

English summary
Rajeev Chandrasekhar tweets smily on calling Kerala , Thundery Pakistan, makes controversy.
Please Wait while comments are loading...