ചാലക്കുടി രാജീവ് കൊലക്കേസ്: അഡ്വ. ഉദയഭാനു ഒളിവിലെന്ന് റിപ്പോർട്ട്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ചാലക്കുടി രാജീവ് കൊലക്കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അഡ്വ. ഉദയഭാനു ഒളിവിലെന്ന് റിപ്പോര്‍ട്ടുകള്‍. ഉദയഭാനുവിന്റെ വീട്ടില്‍ നടത്തിയ പോലീസ് പരിശോധനയില്‍ അദ്ദേഹത്തെ കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ഉദയഭാനുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ ഹൈക്കോടതി ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു.

സാക്ഷി പറയാൻ മഞ്ജു ഇല്ല, പ്രധാന സാക്ഷി മൊഴി മാറ്റി.. പോലീസിന് കിട്ടിയത് ഇരുട്ടടി, നിർണായക നീക്കം ഉടൻ

udhayabanu

കാവ്യയുടെ ഡ്രൈവറുടെ ഫോൺവിളി, അഭിഭാഷകന്റെ തന്ത്രം.. പോലീസിന് പണി കൊടുത്ത സാക്ഷിയെ പൂട്ടും

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അഞ്ചാം പ്രതി ചക്കര ജോണിയുമായി ഉദയഭാനുവിനുള്ള ബന്ധത്തിന് തെളിവ് കണ്ടെത്തുന്നതിനും തുടരന്വേഷണത്തിനും ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും പോലീസിന് മുന്നിലുള്ള തടസ്സം നീങ്ങി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

English summary
Advocate CP Udhayabanu missing, reports

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്