ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു; വിലാപയാത്രക്കിടെ സംഘർഷം! ബൈക്ക് കത്തിച്ചു!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ മൃതദേഹം സംസ്ക്കരിച്ചു. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്. ശ്രീകാര്യത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് നഗരത്തിലൂടെ വിലാപയാത്രയായാണ് മൃതദേഹം ശാന്തി കവാടത്തിൽ എത്തിച്ചത്. മൃതദേഹം കടന്നുപോയവഴിയിലും സംഘര്‍ഷമുണ്ടായി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ കല്ലേറുണ്ടായി. ഒരു ഇരുചക്രവാഹനം അഗ്നിക്കിരയാക്കി. പിഎംജി ജംഗ്ഷന് സമീപത്തുള്ള എന്‍ജിഒ യൂണിയന്‍ ഓഫിസിന് നേരെയും സ്റ്റുഡന്റ് സെന്ററിന് നേരെയും കല്ലേറ് നടന്നു. ബിജെപി പ്രവര്‍ത്തകരുടെ കല്ലേറിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു. ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറ് നടന്നു.

Rajesh

അതേസമയം തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്‍എസ്എസ് മേധാവിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. കൂടികാഴ്ചക്കു ശേഷം കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ പരസ്യ അഭിസംബോധന നടത്തും. ഗവര്‍ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

English summary
Scooter burned after funeral procession of rss worker
Please Wait while comments are loading...