Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റിലേക്ക് കുറെ എംഎൽഎമാർ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാൻ, ഇപ്പോൾ ശ്രമം ഇവിടെ മന്ത്രിയാകാൻ: ഉണ്ണിത്താൻ

പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം പൂർത്തിയാകുമ്പോൾ നേതൃത്വത്തിനെതിരെ കൂടുതൽ പരസ്യ വിമർശനങ്ങളുമായി മറ്റ് നേതാക്കൾ. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് നേരത്തെയും രംഗത്തെത്തിയിട്ടുള്ള രാജ്മോഹൻ ഉണ്ണിത്താനാണ് ഇപ്പോൾ സ്ഥാനാർഥികൾക്കെതിരെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

Congress

ആ പൂതി മനസില്‍ വച്ചാല്‍ മതി

ആ പൂതി മനസില്‍ വച്ചാല്‍ മതി

"പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണ്. അവിടെ പോയപ്പോള്‍ അധികാരം കിട്ടിയില്ല. അപ്പം പിന്നെ കേരളത്തില്‍ അധികാരം കിട്ടുമെന്ന് കണ്ടപ്പോള്‍ ഇങ്ങോട്ട് വന്നു. ഇവിടെ മത്സരിച്ച് മന്ത്രിയാകാന്‍. ആ പൂതി മനസില്‍ വച്ചാല്‍ മതി. പുതിയ ആളുകള്‍ വരട്ടെ. ജയിച്ച് മന്ത്രിയാകട്ടെ. കേരളം ഭരിക്കട്ടെ."

വടകരയിൽ നിന്നും എന്നെ ഓടിച്ചു

വടകരയിൽ നിന്നും എന്നെ ഓടിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പാർട്ടി തിരഞ്ഞെടുത്ത സ്ഥാനാർഥി മുരളീധരനല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായപ്പോൾ അദ്ദേഹത്തോട് ആലപ്പുഴ സീറ്റാണ് താൻ ചോദിച്ചത്. താൻ മത്സരിക്കുന്നില്ലെന്നും വടകര സീറ്റ് ഉണ്ണിത്താന് തരാമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞതെന്നും പറഞ്ഞ ഉണ്ണിത്താൻ എന്നാൽ വടകരയിലെത്തിയ തന്നെ അവിടെ നിന്ന് ഓടിച്ചെന്നും കൂട്ടിച്ചേർത്തു.

ഒന്നും തുറന്ന് പറയുന്നില്ല

ഒന്നും തുറന്ന് പറയുന്നില്ല

വടകര മണ്ഡലത്തിന്റെ സാമുദായിക സമവാക്യം തകരാതിരിക്കണമെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരരുതെന്ന് പറഞ്ഞു. അവസാനം സാമുദായിക സമവാക്യം പാലിച്ചോ. ആരാ മത്സരിച്ചത്, ആരാ ജയിച്ചത്. ഞാന്‍ അതൊന്നും തുറന്നു പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പറയാം. എന്നെ ആരാണ് വടകരയില്‍ നിന്ന് ഓടിച്ചതെന്ന് നാട്ടുകാരോട് പറയാനുള്ള ചങ്കൂറ്റവും ധൈര്യവും തനിക്കുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ.

മുരളീധരന് പ്രശംസ

മുരളീധരന് പ്രശംസ

നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനം ശരിയാണെന്ന് ഉണ്ണിത്താന്‍. മണ്ഡലത്തിൽ വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവാകും അദ്ദേഹമെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രതിയോഗികള്‍ വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്ത മുരളീ ഹീറോ തന്നെയാണ്, ഉണ്ണിത്താൻ വ്യക്തമാക്കി.

സുധാകരനെതിരെ രൂക്ഷ വിമർശനം

സുധാകരനെതിരെ രൂക്ഷ വിമർശനം

കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ പോകുകയാണെന്ന് പറഞ്ഞ കെ സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താൻ. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വര്‍ക്കിങ് പ്രസിന്റായി അംഗീകരിക്കുമെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരന്‍. കെപിസിസിക്ക് വര്‍ക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ലെന്നും വര്‍ക്കിങ് പ്രസിഡന്റിനെ വയ്ക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പിസി ചാക്കോ പരസ്യമായാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ പോകുകയാണെന്ന് പറഞ്ഞത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ ശക്തമായി മുന്നോട്ട് പോകണമെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ ചാക്കോ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കേണ്ടിവരുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

Recommended Video

cmsvideo
    സഹിക്കാൻ പറ്റാതെ തുടങ്ങിയതാ ട്വന്റി 20 | Sabu M Jacob Interview | Part 1 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+