'അവൾക്കൊപ്പം എന്ന് പറഞ്ഞ് വിലപിച്ചത് കൊണ്ട് മാത്രം ആയില്ല'; രൂക്ഷമായി പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. കേരളത്തിലെ കലാലയങ്ങൾ കലാപകലുഷിതം ആക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്ന് കേരളജനതയ്ക്ക് ഒരിക്കൽ കൂടി മനസ്സിലായിരിക്കുന്നുവെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു. വൾക്കൊപ്പം എന്ന് പറഞ്ഞ് വിലപിച്ചത് കൊണ്ട് മാത്രം ആയില്ലെന്നും എംപി കുറ്റപ്പെടുത്തി.
രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം: '' ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ. കേരള മുഖ്യ മന്ത്രിയും ഇടതുപക്ഷവും വിഭാവനം ചെയ്യുന്ന നവോത്ഥാനവും സ്ത്രീപക്ഷ കേരളവും SFI ക്യാമ്പസുകളിൽ നടപ്പിലാക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം ലോ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് ക്രൂരമായി സംഘം ചേർന്ന് മർദ്ദനം നടത്തിയത് . രാത്രി ഹോസ്റ്റലുകൾ കയറി നിരവധി കെ എസ് യു പ്രവർത്തകരെയാണ് sfi ഗുണ്ടകൾ മർദ്ദിച്ചത്.
പൊലീസിന്റെ കണ്മുന്നിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ വിലസുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികൾ. അവൾക്കൊപ്പം എന്ന് പറഞ്ഞ് വിലപിച്ചത് കൊണ്ട് മാത്രം ആയില്ല. പ്രവർത്തി പദത്തിൽ കൂടി കാണിക്കാൻ അന്തസ്സ് അത്തരക്കാർ കാണിക്കേണ്ടതുണ്ട്. പറച്ചിലും പ്രവൃത്തിയും രണ്ടാകുന്ന ഇടതുപക്ഷ പ്രഹസനങ്ങളെ ജനം പുച്ഛിച്ചു തള്ളും. കേരളത്തിലെ കലാലയങ്ങൾ കലാപകലുഷിതം ആക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്ന് കേരളജനതയ്ക്ക് ഒരിക്കൽ കൂടി മനസ്സിലായിരിക്കുന്നു. ഇവരുടെ മുദ്രാവാക്യമാണ് ഏറ്റവും വലിയ തമാശ, സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം.
ചുവപ്പ് ഭരണകാലത്തെ ഏറ്റവും വലിയ തമാശകളിൽ ഒന്ന്. ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ നിയമപാലകർ തയ്യാറാകണം''.

മുൻ മന്ത്രി വിഎസ് ശിവകുമാറും എസ്എഫ്ഐക്കെതിരെ രംഗത്ത് എത്തി. പ്രതികരണം ഇങ്ങനെ: '' തിരുവനന്തപുരം ലോ കോളേജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെയും കെ എസ് യു പ്രവർത്തകരെയും എസ്എഫ്ഐ ക്രിമിനലുകൾ അതിക്രൂരമായാണ് മർദ്ദിച്ചത്.പൊലീസിന്റെ ഒത്താശയോടെ ഇത്തരം അക്രമണങ്ങൾ അരങ്ങേറുന്നത് ലജ്ജകരമാണ്.പരിക്കെറ്റവരെ ആശുപത്രിയിൽ സന്ദർശനം നടത്തുകയും മറ്റു സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു അവരെ അശ്വസിപ്പിക്കയും, വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു. ഈ ക്രൂരതയ്ക്ക് എതിരെ നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീർക്കും.
തിരുവനന്തപുരം ലോ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് നിലത്തിട്ട് വലിച്ചിഴച്ചു തേപ്പുപെട്ടി വരെ ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്ന് സഫ്ന പറയുന്നുണ്ട്. ക്രൂരമായ ആൾക്കൂട്ട മർദ്ദനം നടത്തിയ എസ് എഫ് ഐ ഇതാണോ നിങ്ങൾ കാഴ്ചവെക്കുന്നു എന്ന് പറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും നവോത്ഥാനവും.? കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലുകൾ കയറിയിറങ്ങി നിരവധി കെ എസ് യു പ്രവർത്തകരെയാണ് എസ് എഫ് ഐ അക്രമകാരികൾ മർദ്ദിച്ചത്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നിവ എങ്ങനെയെല്ലാം വിനിയോഗിച്ച് അക്രമത്തിന് വഴിതെളിച്ചു വിടാം എന്ന് കരുതുന്ന എസ്എഫ്ഐ പൊലീസിന്റെ കണ്മുന്നിൽ വെച്ച് അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഇന്നോവ കാറിൽ മദ്ദ്യപിച്ച് രാത്രിയിൽ സഞ്ചാരിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികളിൽ നിന്ന് അറിയാൻ കഴിയുന്നത്.സംസ്ഥാന സർക്കാരിന്റെ യുവജന വിദ്യാർത്ഥി പ്രെസ്ഥാനത്തെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കലാലയങ്ങൾ ചോരക്കളമായേക്കാം''..












Click it and Unblock the Notifications