കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിന്റെ കാര്യത്തില്‍ രാജ്‌നാഥ് സിംഗ് പിണറായിക്കൊപ്പം? ബിജെപി- ആര്‍എസ്എസ് ആവശ്യം തള്ളി!!

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാരിനെതിരെ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആവശ്യം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: പിണറായി സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കണമെന്ന കേരള ബിജെപി ഘടകത്തിന്റെയും ആര്‍എസ്എസിന്റെയും ആവശ്യം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് തള്ളി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാരിനെതിരെ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആവശ്യം.

 ചര്‍ച്ചകളിലൂടെ മാത്രം

ചര്‍ച്ചകളിലൂടെ മാത്രം

ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പരസ്പര ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതാകും ഉചിതമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടനടി കാര്യക്ഷമമായ നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

 എല്ലാപിന്തുണയും

എല്ലാപിന്തുണയും

സാധ്യമായതെല്ലാം ചെയ്യാമെന്ന് പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കണ്ണൂരിലെ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹകരണവും പിണറായി സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 വിരലിലെണ്ണാവുന്നത്

വിരലിലെണ്ണാവുന്നത്

കേരളത്തിലെ ചില യുവാക്കള്‍ക്ക് ഐഎസ് ബന്ധമുള്ള കാര്യത്തില്‍ ആശങ്ക വേണ്ടെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഇത് ഗൗരവമുള്ളതായി കാണുന്നില്ലെന്നും അദ്ദേഹം. രാജ്യത്ത് വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 മുസ്ലിംകള്‍ രംഗത്തിറങ്ങും

മുസ്ലിംകള്‍ രംഗത്തിറങ്ങും

മുസ്ലിം യുവാക്കള്‍ തീവ്രവാദത്തിലേക്ക് തിരിയുന്നതിനെ രക്ഷിതാക്കള്‍ തന്നെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറയുന്നു. ഉദാര നിലപാടുള്ള മുസ്ലിം യുവാക്കള്‍ക്ക് ഐഎസ് ആശയങ്ങളുമായി യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം. തീവ്രവാദം ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി മുസ്ലിംകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസ്ലിം ജനത തീവ്രവാദത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്ന കാലം വിദൂരമല്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

 വേര്‍തിരിവില്ല

വേര്‍തിരിവില്ല

തെറ്റിദ്ധാരണകള്‍ മാറ്റാനായാല്‍ കേരളത്തില്‍ ബിജെപിക്ക് മുസ്ലിം വോട്ട് ലഭിക്കുമെന്നു തന്നെയാണ് രാജ്‌നാഥ് സിംഗ് പറയുന്നത്. ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കാതെ എല്ലാവരുടെയും ഉന്നമനത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.

 സായുധ വിപ്ലവം വച്ചുപൊറുപ്പിക്കില്ല

സായുധ വിപ്ലവം വച്ചുപൊറുപ്പിക്കില്ല

കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം നിസാരമാണെന്നാണ് രാജ്‌നാഥ് സിംഗ് പറയുന്നത്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം. സായുധ വിപ്ലവങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ മാവോയിസ്റ്റുകളെ വധിച്ച നടപടിയെ അദ്ദേഹം പ്രശംസിച്ചു. ഇത് ശക്തമായ നടപടിയ്ക്ക് തെളിവാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആയുധം ഉപേക്ഷിച്ചു വന്നാല്‍ ആരുമായും ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം.

English summary
rajnath singh reject kerala bjp, rss request to take constitutional action against kerala government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X