കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും സംഭവിച്ചില്ല... വയലാര്‍ രവിയും വഹാബും രാഗേഷും രാജ്യസഭയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. രാജ്യ സഭ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിയും പിവി അബ്ദുള്‍ വഹാബും കെകെ രാഗേഷും രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

കേരള രാഷ്ട്രീയം ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിവസമായിരുന്നു. യുഡിഎഫില്‍ ഇടഞ്ഞ് നില്‍ക്കുന്ന പിസി ജോര്‍ജ്ജും, വീരേന്ദ്രകുമാറിന്റെ ജനതാ ദളും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയക്ക് വോട്ട് ചെയ്യുമോ എന്നായിരുന്നു ഏവരും കാത്തിരുന്നത്.

Rajya Sabha Winners

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വയലാര്‍ രവിയ്ക്ക് 37 വോട്ടുകള്‍ ലഭിച്ചു. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ പിവി അബ്ദുള്‍ വഹാബിന് 36 വോട്ടുകളാണ് ലഭിച്ചത്. സിപിഎമ്മിന്റെ കെകെ രാഗേഷിന് 37 വോട്ടുകള്‍ ലഭിച്ചു. ഇടതുപകഷത്തിന്റെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ കെ രാജന് 29 വോട്ടുകളാണ് ലഭിച്ചത്. 35 വോട്ടുകളായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

കേരള കോണ്‍ഗ്രസ് ബി എംഎല്‍എ ആയ കെബി ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ട് ചെയ്തത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പിസി ജോര്‍ജ്ജ് പക്ഷേ യുഡിഎഫിന് തന്നെ വോട്ട് ചെയ്തു.

ആര്‍എസ്പിയോടും ജെഡിയുവിനോടും ഇടത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണം എന്ന് വിഎസ് അച്യുതാനന്ദന്‍ അഭ്യര്‍ത്ഥിച്ചതായി സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീരേന്ദ്ര കുമാര്‍ ഇക്കാര്യം നിഷേധിച്ചു.

English summary
Rajya Sabha Election: Vayalar Ravi, Abdul Wahab and KK Ragesh win election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X