ദിലീപിന്റെ രാമലീല ഹൈക്കോടതിയില്‍; സിബിഐ അന്വേഷണം വരുന്നു!! ഇന്റര്‍നെറ്റില്‍ കണ്ടവര്‍ കുടുങ്ങും

ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പേരിലാണിത് പ്രചരിക്കുന്നത്.

കൊച്ചി: ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം രാമലീല കോടതി കയറുന്നു. ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ആയിരങ്ങള്‍ ഇതുകാണുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.

ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യാജ പതിപ്പ് ഇറങ്ങിയത് സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇനി എന്തെല്ലാമാണ് രാമലീലയുമായി ബന്ധപ്പെട്ട് നടക്കുക എന്ന് കണ്ടറിയണം.

തീയേറ്റര്‍ പ്രിന്റ്

തീയേറ്റര്‍ പ്രിന്റ്

രാമലീലയുടെ തീയേറ്റര്‍ പ്രിന്റ് ആണ് 21ന് രാത്രിയോടെ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പേരിലാണ് രാമലീല പരക്കുന്നത്.

ഫയലില്‍ സ്വീകരിച്ചു

ഫയലില്‍ സ്വീകരിച്ചു

ടോമിച്ചന്‍ മുളകുപാടത്തിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും മറുപടി തേടിയിട്ടുണ്ട് കോടതി. സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു.

30000 പേര്‍ ചിത്രം കണ്ടു

30000 പേര്‍ ചിത്രം കണ്ടു

യുട്യൂബില്‍ 30000 ത്തിലേറെ പേര്‍ ചിത്രം കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തിങ്കളാഴ്ച രാവിലെയോടെ ചിത്രം യുട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ആരാണ് ഇതിന് പിന്നില്‍ കളിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം തമ്പായി നല്‍കിയാണ് രാമലീല അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ തമിഴില്‍ റോക്കേഴ്‌സ് എന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ട്.

ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍

ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍

ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത സിനിമയാണ് രാമലീല. ഇന്ന് ദിലീപിന്റെ രാമലീല എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രം കോടികളാണ് തിയേറ്ററുകളില്‍ നിന്ന് വാരുന്നത്. ഒരു പക്ഷേ, ഇത്രയും പ്രതിസന്ധികള്‍ക്കിടയില്‍ ഇറങ്ങിയ സിനിമ പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുമായിരുന്നു.

രാമലീല വിജയം

രാമലീല വിജയം

അവിടെയാണ് രാമലീല വിജയം കൈവരിച്ചിരിക്കുന്നത്. എന്നാല്‍ വിജയത്തിന് മങ്ങലുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. കാരണം ആദ്യം പ്രധാന രംഗങ്ങള്‍ ചോര്‍ന്നതിന് പുറമെയാണ് ഇപ്പോള്‍ സിനിമ മൊത്തം ഇന്റര്‍നെറ്റിലെത്തിയിരിക്കുന്നത്.

പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു

പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീല പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു. പീഡനക്കേസില്‍ അറസ്റ്റിലായതോടെ പൊതുവികാരം ദിലീപിന് എതിരാകുന്ന സാഹചര്യമുണ്ടായി. ഈ ഘട്ടത്തില്‍ ഇറങ്ങിയ സിനിമ വന്‍ വിജയം നേടിയത് എടുത്തുപറയേണ്ടതാണ്.

ആളുകള്‍ കൂകി വിളിച്ചപ്പോള്‍

ആളുകള്‍ കൂകി വിളിച്ചപ്പോള്‍

നിരവധി വെല്ലുവിളികള്‍ സിനിമ നേരത്തെ നേരിട്ടിരുന്നു. ദിലീപ് അറസ്റ്റിലാകും മുമ്പ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പിന്നീടുണ്ടായത് ദിലീപിന് ജനം മൊത്തം എതിരായ സാഹചര്യം. ആ സമയം ഇറങ്ങിയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പ്. കേസില്‍ തെളിവെടുപ്പിന് ദിലീപിനെ പോലീസ് കൊണ്ടുപോകുന്ന സ്ഥലത്തെല്ലാം ആളുകള്‍ കൂകി വിളിക്കുകയായിരുന്നു.

റിലീസ് തിയ്യതികള്‍ നീട്ടി

റിലീസ് തിയ്യതികള്‍ നീട്ടി

റിലീസ് തിയ്യതികള്‍ നീട്ടി. പുതിയ തിയ്യതി പ്രഖ്യാപിച്ചു. ആ തിയ്യതിയും നീട്ടി. പിന്നീട് ഒടുവില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അനുകൂല നിലപാട് കോടതി സ്വീകരിക്കുമോ എന്ന് കാത്തിരുന്നു.

കോടതികളിലും തിരിച്ചടി

കോടതികളിലും തിരിച്ചടി

പക്ഷേ, കോടതികളിലും ദിലീപിന് തിരിച്ചടി. ഇനിയും വൈകിയാല്‍ മറ്റു ചിത്രങ്ങള്‍ തിയേറ്ററുകള്‍ കൈയടുക്കുമെന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പായി. ഈ സാഹചര്യത്തിലാണ് മറ്റു പ്രമുഖ നടന്‍മരുടെ ചിത്രങ്ങള്‍ ഇല്ലാത്ത സമയംനോക്കി രാമലീല ഇറക്കാന്‍ തീരുമാനിച്ചത്.

ടോമിച്ചന്‍ മുളകുപാടം

ടോമിച്ചന്‍ മുളകുപാടം

അവിടെ തെളിഞ്ഞത് ടോമിച്ചന്‍ മുളകുപാടം എന്ന ബിസിനസുകാരന്റെ ബുദ്ധിയായിരുന്നു. ദിലീപിന് അനുകൂലമായി പിന്നീട് പലരും പ്രസ്താവനകള്‍ ഇറക്കാന്‍ തുടങ്ങി. ദിലീപല്ല സിനിമയെന്നും കേസിനെയും സിനിമയെയും രണ്ടായി കാണണമെന്നുമുള്ള അഭിപ്രായത്തിന് ബലം ലഭിച്ചു.

പുതിയ ട്രെയിലറുകള്‍

പുതിയ ട്രെയിലറുകള്‍

പുതിയ പുതിയ ട്രെയിലറുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. സാഹചര്യം മനസിലാക്കി സിനിമയില്‍ ദിലീപിന്റെ വികാരം നിറഞ്ഞ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയിലര്‍ വന്നു. നിലവിലെ കേസുമായി ബന്ധമുണ്ടെന്ന് തോന്നുന്ന ട്രെയിലറുകളും ഇക്കൂട്ടത്തില്‍ ഇറങ്ങി.

ജനങ്ങള്‍ മാറിചിന്തിച്ചു

ജനങ്ങള്‍ മാറിചിന്തിച്ചു

ഇതോടെ ജനങ്ങള്‍ മാറിചിന്തിച്ചു തുടങ്ങി. ദിലീപ് ചിത്രത്തില്‍ എന്താണെന്നറിയാനുള്ള ഒരു ആഗ്രഹം എല്ലവരിലും ജനിപ്പിച്ചു. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ വരെ രാമലീലയെ പിന്തുണച്ച് രംഗത്തെത്തി.

അനുകൂല തരംഗം

അനുകൂല തരംഗം

കാര്യങ്ങള്‍ മാറി മറിഞ്ഞ് അനുകൂല തരംഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതിനെല്ലാം വേണ്ടി കളിച്ചത് ടോമിച്ചന്‍ മുളകുപാടം എന്ന തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ബിസിനസുകാരനായിരുന്നു. ടോമിച്ചന്‍ മുളകുപാടത്തിന്റെ ധൈര്യം ഒന്ന് മാത്രമാണ് ഈ സിനിമ ഒടുവില്‍ റിലീസ് ചെയ്യാനും പരസ്യം ശക്തിപ്പെടുത്താനും തീരുമാനിച്ചത്.

 ദുല്‍ഖര്‍ ചിത്രം

ദുല്‍ഖര്‍ ചിത്രം

ദുല്‍ഖര്‍ ചിത്രം സോളോയുടെ റിലീസിന്റെ പേരില്‍ രാമലീല പല തിയേറ്ററുകളില്‍ നിന്നും നീക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനെതിരേ ടോമിച്ചന്‍ രംഗത്തെത്തി. ഹോള്‍ഡ് ഓവറാവാതെ ചിത്രം മാറ്റിയാല്‍ പണി കിട്ടുമെന്ന ഭീഷണിയില്‍ തീയേറ്ററുകര്‍ വീണു. ഈ പ്രതിസന്ധിയും കടന്നുവരുമ്പോഴാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. സിബിഐ അന്വേഷണം ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+