യുഡിഎഫ് പടയൊരുക്കം പ്രയാണം ആരംഭിച്ചു: എകെ ആന്‍റണി ജാഥ ഉദ്ഘാടനം ചെയ്തു

  • By: Desk
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കാസര്‍ഗോഡ് ഉപ്പളയിൽ നിന്ന് പ്രയാണം ആരംഭിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സൻ, പികെ കുഞ്ഞാലിക്കുട്ടി എംപി,  കർണാടക മന്ത്രി യു.ടി ഖാദർ,  എംകെ മുനീര്‍ എംഎല്‍എ, സിപി ജോണ്‍, കെസി വേണുഗോപാല്‍ എംപി,  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ  തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 

ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണം; ബിജെപി നേതാവ് സുപ്രീംകോടതിയില്‍

140 മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന പടയൊരുക്കം ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുറപ്പെട്ട ജനജാഗ്രത യാത്ര തിരുവനന്തപുരത്ത് എത്തും മുമ്പാണ് പടയൊരുക്കം ജാഥയുമായി രമേശ് ചെന്നിത്തലയും നേതാക്കളും പുറപ്പെടുന്നത്

jadha

ഇന്ന് രാവിലെ കാസര്‍ഗോഡ് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടി എം പിയും ചരിത്ര പ്രസിദ്ധമായ മാലിക് ദീനാറില്‍ രാവിലെ സന്ദര്‍ശനം നടത്തി. മാലിക് ദീനാര്‍ ജുമാമസ്ജിദിലെത്തിയ നേതാക്കളെ ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു.

മാലിക് ദീനാറിന്റെ ചരിത്രവും പള്ളിയുടെ നിര്‍മാണ രീതിയും ഉറൂസിനെ പറ്റിയും കുഞ്ഞാലിക്കുട്ടി ചെന്നിത്തലയോട് വിവരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. ചൊവ്വാഴ്ച രമേശ് ചെന്നിത്തല കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കാസര്‍ഗോഡെത്ത്തിയത്.

 kunjalikutty
English summary
udf state jadha padayorukkam started in kasaragod. congress working committe member ak antony inaugrated the function
Please Wait while comments are loading...