അമ്മ പിരിച്ചുവിടണം; ദിലീപ് കേരളത്തിന് അപമാനം, പിണറായി പോലീസിന് ചെന്നിത്തലയുടെ അഭിനന്ദനം!!

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂർ: ദിലീപ് കേരളത്തിന് അപമാനമാണ്, അമ്മ പിരിച്ചുവിടണമെന്നും ചെന്നിത്തല‌ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് തെളിയിച്ച പോലീസിന് അഭിനന്ദനമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ ചൊവ്വാഴ്ചയാണ് മജിസ്ട്രേറ്റിന് മുന്നി ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തതും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും.നടി ആക്രമിക്കപ്പെട്ടതിന്റെ രണ്ടാംഘട്ട അന്വേഷണവും ഗൂഢാലോചന സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചയാകുന്നത് ജയിലില്‍ നിന്നും മുഖ്യപ്രതിയായ പള്‍സര്‍ സുനി ദിലീപിനെ ബ്ലാക്ക് മെയ്ല്‍ ചെയ്യാനായി എഴുതിയ കത്തിലൂടെയായിരുന്നു.

ദിലീപേട്ടാ ഞാൻ സുനി...

ദിലീപേട്ടാ ഞാൻ സുനി...

ദിലീപും നാദിര്‍ഷയും മാധ്യമങ്ങളെ കണ്ട് തങ്ങള്‍ക്ക് പറയാനുള്ളത് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനയച്ചതെന്ന് കരുതപ്പെടുന്ന കത്ത് പുറത്തെത്തി. ദിലീപേട്ടാ, ഞാന്‍ സുനിയാണ് എന്ന സംബോധനയോടെ ദിലീപുമായി ഏറെ അടുപ്പമുള്ള ആളെന്ന തരത്തിലാണ് കത്തെഴുതിയിരിക്കുന്നത്.

സുനിയുടെ കത്ത് കുടുക്കി

സുനിയുടെ കത്ത് കുടുക്കി

തരാമെന്നേറ്റ പണം ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസങ്ങള്‍ കൊണ്ട് തന്നുതീര്‍ത്താല്‍ മതിയെന്നും കത്തിലുണ്ടായിരുന്നു. തനിക്കുവേണ്ടി ഒരു വക്കീലിനെയെങ്കിലും ഏര്‍പ്പാടാക്കാത്തതിന്റെ അസംതൃപ്തിയും കത്തിലുണ്ടായിരുന്നു. തുടർന്നാണഅ പോലീസ് ഗൂഢാലോചന അന്വേഷിച്ചത്.

ഹാജരായത് മുതിർന്ന അഭിഭാഷകൻ

ഹാജരായത് മുതിർന്ന അഭിഭാഷകൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനായി ഹാജരായത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്റാണ്. അദ്ദേഹം ദിലീപിനായി ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

ജയിലിൽ പ്രത്യേക പരിഗണനയില്ല

ജയിലിൽ പ്രത്യേക പരിഗണനയില്ല

പ്രത്യേക പരിഗണന നല്‍കില്ലെന്നും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അതോറിറ്റിയാണ് ബാക്കിയെല്ലാം തീരുമാനിക്കേണ്ടതെന്നും പോലീസ് അറിയിച്ചു.

തടവുകാരുടെ നമ്പര്‍ നല്‍കി

തടവുകാരുടെ നമ്പര്‍ നല്‍കി

ആലുവ സബ്ജയിലില്‍ എത്തിച്ച ദിലീപിന് തടവുകാരുടെ നമ്പര്‍ നല്‍കുകയും സെല്ലിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

പിണറായിയുടെ മിടുക്ക്

പിണറായിയുടെ മിടുക്ക്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പിണറായി വിജയന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിവാദ്യമര്‍പ്പിക്കുകയാണ്. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമാണെന്ന തരത്തിലാണ് ട്രോളുകളും വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളും.

എല്ലാം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ

എല്ലാം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ

ദിലീപിന്റെ പങ്ക് സംബന്ധിച്ച് അവസാന തെളിവും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടാണ് പിണറായി കൈക്കൊണ്ടതെന്നാണ് മൊത്തത്തില്‍ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. എതിരഭിപ്രായങ്ങളും ചിലഭാഗത്ത് നിന്ന് പ്രകടമാകുന്നുണ്ട്.

English summary
Ramesh Chennithala's reaction on Dileep case
Please Wait while comments are loading...