കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം ഫലംകാണുന്നു; നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തരവകുപ്പ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ നിസാമിനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താനുള്ള പോലീസ് ശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ, പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല. പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ ആഭ്യന്തരവകുപ്പ് കലക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയില്ലെന്ന ആരോപണം രമേശ് ചെന്നിത്തല തള്ളി. മൊഴിയെടുക്കാന്‍ പറ്റിയ ആരോഗ്യം ചന്ദ്രബോസിനുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം നിസാമിനെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

chennithala

നേരത്തെ പതിനാറോളം കേസുകളുണ്ടായിരുന്ന നിസാമിനെ ഒരു കേസില്‍ പോലും ശിക്ഷവാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. മിക്ക കേസുകളും അധികാരവും പണവും ഉപയോഗിച്ച് നിസാം ഒതുക്കി തീര്‍ക്കുകയായിരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ നിസാമിനുവേണ്ടി എന്തു ചെയ്യാനും തയ്യാറായതോടെയാണ് കേസുകള്‍ ഇല്ലാതാക്കിയത്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കാപ്പ ചുമത്തുന്നത് നിസാമിനെ പ്രതികൂലമായി ബാധിക്കും എന്നറിയാവുന്നതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകശ്രമം നടത്തിയിട്ടും നിസാമിനെതിരെ നേരത്തെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. മനപൂര്‍വമായ കൊലപാതകത്തെ വാഹനാപകടമാക്കിത്തീര്‍ക്കാനും അതിനിടെ ശ്രമം നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം വ്യാപകമായതോടെയാണ് വ്യവസായിക്കെതിരെ കടുത്തു നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്.

English summary
Ramesh Chennitha says Nizam to be charged under Kappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X