സംഘ പരിവാറിന്റെ കേട്ടാലറയ്ക്കുന്ന ഭാഷ, മഹാഭാരതത്തിന്റെ അവസാന വാക്ക് വര്‍ഗീയവാദികളുടേതല്ലെന്ന് രമേശ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ വിവാദ പ്രസംഗത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാഭാരതം സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന സംഘപരിവാര്‍ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത്തരം ഉത്തരവുകള്‍ ഇറക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശശികല ടീച്ചറുടെ പ്രസ്താവനകള്‍ക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. കേരളത്തിലെ സംഘ പരിവാര്‍ നേതാക്കള്‍ കേട്ടാലറയ്ക്കുന്ന ഭാഷയുമായിട്ടാണ് തെരുവില്‍ പോര്‍വിളി നടത്തുന്നത്. നിലവാരമില്ലാത്ത ഭാഷയില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്നതില്‍ ഇവര്‍ മത്സരിക്കുന്നത് സാക്ഷി മഹാരാജനോടും സാധ്വി പ്രാചിയോടുമൊക്കെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പുസ്തകമൊന്ന് നിവര്‍ത്തി വയ്ക്കണം

ഈ പുസ്തകമൊന്ന് നിവര്‍ത്തി വയ്ക്കണം

മഹാഭാരതം സംരക്ഷിക്കാന്‍ സ്വയം പ്രഖ്യാപിത കുത്തകപട്ടാളക്കാര്‍ ആകുന്നതിന് മുമ്പ് ഈ പുസ്തകം ഒന്ന് നിവര്‍ത്തി വയ്ക്കണം എന്നാണ് ഞാന്‍ ഈ കൂട്ടരോട് ആവശ്യപ്പെടുന്നത്.

ശുദ്ധ തെമ്മാടിത്തരമാണ്

ശുദ്ധ തെമ്മാടിത്തരമാണ്

രണ്ടാംമൂഴം നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമാ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തമാണ്. ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല.

അവജ്ഞയോടെ തള്ളികളയുന്നു

അവജ്ഞയോടെ തള്ളികളയുന്നു

ഏതോ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നലില്‍ വിളിച്ച് പറയുന്ന ഇത്തരം വിടുവായിത്തങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുന്നു. മഹാഭാരതത്തിന്റെ അവസാന വാക്ക് തങ്ങളുടേതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കേണ്ട.

ഫേസ്ബുക്ക് പോസ്റ്റ്

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Ramesh Chennithala about Sangh Parivar.
Please Wait while comments are loading...