കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത് എകെജി സെന്ററിലേക്ക്; കോടിയേരി മുഖ്യമന്ത്രിക്ക് മുകളിലോ?

ആരുടെ നിര്‍ദേശാനുസരണമാണ് കോടിയേരി ഇക്കാര്യം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിയേരിയുടെ നടപടി ശരിയല്ലെന്നും ഇത് തെറ്റായ കീഴ് വഴക്കമാണെന്നും ചെന്നിത്തല പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ സിപിഎം അനുകൂല സംഘടനാ പ്രതിനിധികളെ എകെജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരെ എകെജി സെന്ററിലേക്ക് വിളിപ്പിക്കാന്‍ പാര്‍ട്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് മുകളിലുള്ള അധികാരശക്തിയായി മാറുകയാണോയെന്നും ചെന്നിത്തല ചോദിച്ചു. ആരുടെ നിര്‍ദേശാനുസരണമാണ് കോടിയേരി ഇക്കാര്യം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിയേരിയുടെ നടപടി ശരിയല്ലെന്നും ഇത് തെറ്റായ കീഴ് വഴക്കമാണെന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala

ദിവസങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്‍ ജീവനക്കാര്‍ സമരത്തിലാണ്. എന്നാല്‍ഡ ഇവരെ കാണാനോ പ്രശ്‌നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ ശ്രമിച്ചില്ല. പകരം സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശത്രുതാ പരമായ നടപടി എടുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഭരണത്തെ ബാധിച്ചു. സെക്രട്ടറിയേറ്റിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലും ഭരണം നടക്കുന്നില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്നും ചെന്നിത്തല പറഞ്ഞു.

English summary
Kerala Legislative Assembly opposition leader Ramesh Chennithala against CPM stste secretary Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X