ഇങ്ങനെയൊക്കെ പറയാമോ... അതും മണിയാശാനെ കുറിച്ച്; എംഎം മണിക്ക് എഴുതാനറിയില്ലെന്ന് ചെന്നിത്തല!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേഷ് ചെന്നിത്തല. വിദ്യുച്ഛക്തി എന്ന് എഴുതാന്‍ പോലും അറിയാത്തയാളാണ് എംഎം മണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എംഎം മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനമാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും, വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണെന്നും ചെന്നിത്തല പറഞ്ഞു.

 എംഎം മണി

എംഎം മണി

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച വിവാദം കൈട്ടടങ്ങുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസുകാരെയും എംഎം മണി അധിക്ഷേപിച്ചിരുന്നു.

 ചരിത്രകാരന്മാര്‍ എഴുതിവച്ചിട്ടുണ്ട്

ചരിത്രകാരന്മാര്‍ എഴുതിവച്ചിട്ടുണ്ട്

കോണ്‍ഗ്രസ് നേതാക്കള്‍ വലിയ സ്ത്രീ പീഡകരാണ്. അഖിലേന്ത്യ തലത്തില്‍ വരെ സ്ഥിതി ഇതാണ് ചരിത്രകാരന്മാര്‍ ഇത് എഴുതി വച്ചിട്ടുണ്ടെന്നുമായിരുന്നു മണി കോണ്‍ഗ്രസിനെതിരെ പ്രസ്താവനയിറക്കിയത്.

 ദുരൂഹത

ദുരൂഹത

സോളര്‍ കേസില്‍ ആരോപണവിധേയര്‍ക്ക് കോണ്‍ഗ്രസ് സ്ഥാനക്കയറ്റം നല്‍കി. നിലമ്പൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ത് പറയാനുണ്ടെന്നും ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌ക്കറുടെ മരണത്തില്‍ ദുരൂഹത തുടരുകയാണെന്നും എംഎം മണി ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പറഞ്ഞിരുന്നു.

 പാര്‍ട്ടി നടപടി

പാര്‍ട്ടി നടപടി

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പ്രസ്താവന ഇറക്കിയ മണിക്കെതിരെ പാര്‍ട്ടിയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പരസ്യ ശാസനയായിരുന്നു മണിക്കെതിരെയുള്ള നടപടി.

English summary
Ramesh Chennithala against Electricity Minister MM Mani
Please Wait while comments are loading...