കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തല

  • By: Desk
Subscribe to Oneindia Malayalam

പാലക്കാട്: തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത് ജുഡീഷ്യറിയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു.

രാജിവക്കുന്നതാണ് ഉചിതം; ഒടുവില്‍ കോടതിയും പറഞ്ഞു, ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങണം

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാനുളള സാഹചര്യം അദ്ദേഹത്തിന് മുന്നില്‍ അവസാനിച്ചുവെന്നും പ്രതിപക്ഷ നേതാവ് പാലക്കാട് പറഞ്ഞു.ഒരു സംസ്ഥാന മന്ത്രി എങ്ങനെ സര്‍ക്കാരിനെതിരായി കേസ് കൊടുക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

chennithala

സര്‍ക്കാരിനെതിരെ കേസ് കൊടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന ചൊല്ല് യാദ്ധാര്‍ത്ഥ്യമായതായും രമേശ് ചെന്നിത്തല.

സമ്പത്തിന്റെ മഹിമകൊണ്ട് മാത്രമാണ് തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത്. ഇനിയും മന്ത്രിയായി തുടരാനാണ് തോമസ് ചാണ്ടിയുടെ ഭാവമെങ്കില്‍ അത് ജുഡീഷ്യറിയോടും കേരള സമൂഹത്തോടുമുള്ള അവഹേളനമാണ്. ഇപി ജയരാജന് കൊടുക്കാത്ത സൗജന്യം എന്തിനാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് നല്‍കുന്നത്.
മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി മറുപടിപറയണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

English summary
how a minister file case against his government says court. thomas chandy cant sit in the position of minister says opposition leader ramesh chennithala
Please Wait while comments are loading...