കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണമില്ല വെള്ളമില്ല; സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല, ആശ്വാസവുമായി ചെന്നിത്തലയും കേന്ദ്രസംഘവും

  • By Desk
Google Oneindia Malayalam News

കോട്ടയം: കനത്തമഴ തുടരുന്ന മധ്യകേരളത്തില്‍ ജനംജീവിതം ദുരിതത്തിലായിട്ട് നാളുകളേറെയായി. തുടര്‍ച്ചായി മഴപെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കടല്‍ക്ഷോഭത്തില്‍ പല വീടുകളും തകര്‍ന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഏറെക്കുറെ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് കുട്ടനാട്ടിലെ ജനങ്ങളിപ്പോള്‍.

ദുരുതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകാണ് പ്രതിപക്ഷം.

കാലവര്‍ഷക്കെടുതി

കാലവര്‍ഷക്കെടുതി

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയില്‍ എത്തിയ ദിവസം തന്നെയാണ് സര്‍ക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രളയം സംഭിവിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരില്‍ ആരും തന്നെ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാത്തതാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

കേന്ദ്രസഘം

കേന്ദ്രസഘം

കേന്ദ്രസഹമന്ത്രി കിരണ്‍കുമാര്‍ റിജ്ജുവും സംഘവും ആലപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമയത്ത് മാത്രമാണ് ജില്ലയില്‍നിന്നുള്ള ഒരു മന്ത്രിയാ ജി സുധാകരന്‍ സ്ഥലം സന്ദര്‍ശിച്ചത്. പ്രളയത്തില്‍ ഏറ്റവും നാഷനഷ്ടങ്ങള്‍ ഉണ്ടായത് കുട്ടനാട്ടിലാണ്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

എന്നാല്‍ കുട്ടനാട് എംഎല്‍എ ആയതോമസ് ചാണ്ടി കുട്ടനാടിന്റെ ഏഴയലത്തുപോലും എത്തിനോക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്രയും വലിയ കാലവര്‍ഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പ്രത്യേക കാബിനറ്റ് യോഗം പോലും ചേരാന്‍ മന്ത്രിസഭ തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശുദ്ധജലം

ശുദ്ധജലം

പ്രളയത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയാണ്. അവര്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിച്ചുനല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുട്ടനാട് മുഴുന്‍ പകര്‍ച്ച വ്യാധി ഭീഷണിയിലാണ് അവിടെ വൈദ്യ സാഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പാരാജയരപ്പെട്ടന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം

മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം

ദുരിതകാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം. പ്രതിസന്ധിഘട്ടത്തില്‍ കുറ്റംപറായതെ തോളോട് തോള്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ കുട്ടനാട്ടില്‍ എത്തിയത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രയേറെ പരാജയപ്പെട്ട കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളം ഇരച്ചുകയറി

വെള്ളം ഇരച്ചുകയറി

പലവീടുകളിലേക്കും ഒരാള്‍പൊക്കത്തില്‍ വെള്ളം ഇരച്ചുകയറി.കുടിവെള്ളമില്ല,ഭക്ഷണം പാചകം ചെയ്യാന്‍ സംവിധാനമില്ല, ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യത്തിന് ഭക്ഷണപൊതികള്‍ എത്തിക്കാന്‍ കഴിയുന്നില്ല...ഇങ്ങനെ നീളുന്നു ഇവിടുത്തെ ദുരിത ജീവിതം.ജനജീവിതം തല കീഴായി മറിഞ്ഞിരിക്കുന്നു.വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുട്ടിലാണ്.

പൂട്ടികിടക്കുന്നു

പൂട്ടികിടക്കുന്നു

വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുട്ടിലാണ്.മൊബൈല്‍ഫോണുകള്‍ നിശ്ചലമായി. കക്കൂസ്മാലിന്യങ്ങള്‍ പലയിടത്തും ഒഴുകിപടരുന്നു. പകര്‍ച്ച വ്യാധികളുടെ വന്‍ഭീഷണിയില്‍ നില്‍ക്കുമ്പോഴും നിലവിലെ അസുഖം ചികില്‍സിക്കാന്‍ പോലും സംവിധാനം ഇല്ല.പ്രാഥമികആരോഗ്യ കേന്ദ്രങ്ങള്‍ പൂട്ടികിടക്കുന്നുവെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഉടന്‍ ഇടപെടണം

ഉടന്‍ ഇടപെടണം

ആലപ്പുഴ ജില്ലയില്‍ നിന്നും മൂന്ന് മന്ത്രിമാര്‍ സംസ്ഥാനത്തുണ്ട്. ഒരാള്‍ക്കെങ്കിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതല എടുത്തുകൂടെ? ആളുകള്‍ പരസ്പരം സഹായിച്ചും നല്ലവരായ ചില മനുഷ്യരുടെ പിന്തുണകൊണ്ടുമാണ് ഈ ദുരന്തത്തെ നേരിടുന്നത്. ആളുകള്‍ തളര്‍ന്നു കഴിഞ്ഞു. പിടിപ്പുകേട് അവസാനിപ്പിച്ചു സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. കുട്ടനാട്ടുകാരെ രക്ഷിക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രി

മന്ത്രി

അതേസമയം ആരോപണങ്ങള്‍ തള്ളി മന്ത്രി ജി സുധാകരനും തോമസ്ചാണ്ടിയും രംഗത്തെത്തി. ദുരിതബാധിതര്‍ക്ക് എല്ലാസഹായവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജി സുധാകരന്‍ വ്യക്തമാക്കി.

 തോമസ് ചാണ്ടി

തോമസ് ചാണ്ടി

രാഷ്ട്രീയവിരോധത്തിന്റെ പേരിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് തോമസ് ചാണ്ടി പറഞ്ഞു. തന്റേത് അടക്കുമുള്ള ബോട്ടുകളിലും തോണികളിലും ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. സന്ദര്‍ശനത്തേക്കാള്‍ അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും മരുന്നും ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണ നല്‍കിയതെന്നും തോമസ് ചാണ്ടി അറിയിച്ചു.

English summary
ramesh chennithala against kerala govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X