കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിന്റേത് താമരയിൽ വിരിഞ്ഞ ഭരണത്തുടർച്ച; വരാനിരിക്കുന്ന ദിനങ്ങൾ ശുഭകരമല്ലെന്ന് ചെന്നിത്തല

ലക്കും ലഗാനുമില്ലാത്ത ധൂർത്തും അഴിമതിയും നികുതിപിരിവിലെ കെടുകാര്യസ്ഥതയും കടം മുക്കോളമെത്തിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെയും സർക്കാരിന്റെ കടങ്ങൾക്കെതിരെയും രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് മൂലം മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്നും ലക്കും ലഗാനുമില്ലാത്ത ധൂർത്തും അഴിമതിയും നികുതിപിരിവിലെ കെടുകാര്യസ്ഥതയും കടം മുക്കോളമെത്തിച്ചുവെന്നും ചെന്നിത്തല. ഇനി വരാനിരിക്കുന്ന ദിനങ്ങൾ സർക്കാരിന് ശുഭകരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Ramesh Chennithala

"കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ കടബാധ്യതയാകട്ടെ 3 ലക്ഷംകോടി കവിഞ്ഞു. ഒന്നാം പിറണായി സര്‍ക്കാർ അധികാരമേൽക്കുമ്പോൾ 1.5 ലക്ഷം കോടി ആയിരുന്ന കടം ഇപ്പോള്‍ 3 കോടിയായി ഉയര്‍ന്നിരിക്കുന്നു. 1957 മുതലുള്ള സര്‍ക്കാരുകളെ പരിശോധിച്ചാല്‍ ഇത്രയേറെ കടബാധ്യത വരുത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടാകില്ല. ജനിച്ചുവീഴുന്ന ഓരോ കുട്ടിയ്ക്കും ഒരു ലക്ഷത്തിലേറെയുള്ള കടബാധ്യതയാണുള്ളത്."

നാട്യങ്ങളും കണ്‍കെട്ട് വിദ്യകളുമില്ലാതെ യഥാര്‍ത്ഥ ബോധത്തോടെ ധനകാര്യം കൈകാര്യം ചെയ്താല്‍ മാത്രമേ വിജയിക്കാനാകൂ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലിനോടായി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സ്ഥാനം ഒഴിയുമ്പോൾ തോമസ് ഐസക്ക് പറഞ്ഞത് ഖജനാവിൽ 5000 കോടി ബാക്കിയുണ്ടെന്നാണ്. 18,000 കോടി കേന്ദ്രത്തില്‍നിന്ന് കിട്ടുമെന്നും പറഞ്ഞു. അതൊക്കെ എവിടെയെന്നും ചെന്നിത്തല ചോദിച്ചു.

ഒരു തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം പ്രതിപക്ഷം കൊണ്ടുവന്ന അഴിമതികളെ വെള്ളപൂശാന്‍ കഴിയില്ല. പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയാണ്. 9 ഓളം മണ്ഡലങ്ങളിൽ എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്. ഇവിടെയെല്ലാം ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചത് യുഡിഎഫിന്റെ ശക്തമായ സാനിധ്യം കൊണ്ടാണെന്നും ചെന്നിത്തല.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ താൻ പുറത്തു കൊണ്ടുവന്ന അഴിമതികളില്‍ സർക്കാരിന് യു ടേണ്‍ അടിക്കേണ്ടിവന്ന കാര്യം മറക്കരുതെന്നും ചെന്നിത്തല. പല തീരുമാനങ്ങളില്‍നിന്നും പിന്നോക്കം പോകേണ്ടിവന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. പ്രതിപക്ഷം കണ്ണിലെണ്ണയൊഴിച്ച് ഉറക്കമൊഴിച്ചിരുന്നതുകൊണ്ടാണ്. ഇനിയും സര്‍ക്കാരിന്റെ കൊള്ളകള്‍ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പോരാട്ടം തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുംവേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

Recommended Video

cmsvideo
10 crores for setting up online learning system. 2 lakh laptops for students

English summary
Ramesh Chennithala against Pinarayi Vijayan government and state budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X