പിണറായി ഗ്യാലറിയിലിരുന്ന് കളികണ്ടു! ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രശ്നം വലുതാക്കിയത് മുഖ്യനോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്‌നം വലുതാക്കിയത് മുഖ്യമന്ത്രിയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഒക്ടോബറില്‍ ആരംഭിച്ച പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത് പിണറായിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയും ചെന്നിത്തല ആഞ്ഞടിച്ചു. സര്‍ക്കാരിനു വേണ്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാണിക്കെതിരെയും ബാബുവിനെതിരെയും അന്വേഷണം നടത്താന്‍ കാണിച്ച ആവേശം ഇപി ജയരാജനെതിരെയും മേഴ്‌സിക്കുട്ടി അമ്മയ്‌ക്കെതിരെയും കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

 ഗ്യാലറിയിലിരുന്ന് കളികണ്ടു

ഗ്യാലറിയിലിരുന്ന് കളികണ്ടു

ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടില്ലെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. ഗ്യാലറിയിലിരുന്ന് കളികാണുക മാത്രമാണ് പിണറായി ചെയ്തതെന്നും ചെന്നിത്തല.

പ്രശ്‌നം ആരംഭിച്ചത് ഒക്ടോബറില്‍

പ്രശ്‌നം ആരംഭിച്ചത് ഒക്ടോബറില്‍

ഒക്ടോബര്‍ മുതല്‍ ആരംഭിച്ചതാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നമെന്ന് ചെന്നിത്തല പറയുന്നു. പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത് പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിക്കുന്നു.

 ഭരണം നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്

ഭരണം നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്

ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഭരണം ഇല്ലാതായിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണരംഗം മരവിച്ചു പോയിരിക്കുകയാണെന്ന് ചെന്നിത്തല.
ഭരണത്തെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ചെന്നിത്തല പറയുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ല

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ല

പല ഫയലുകളും കെട്ടിക്കിടക്കുകയാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു. കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ചെന്നിത്തല.

 മന്ത്രിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കുന്നില്ല

മന്ത്രിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കുന്നില്ല

സര്‍ക്കാരിനു വേണ്ടി മാത്രമാണ് വിജിലന്‍സും ജേക്കബ് തോമസും പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെയും തോട്ടണ്ടി ഇറക്കുമതി കേസില്‍ മേഴ്‌സിക്കുട്ടി അമ്മയ്‌ക്കെതിരെയും ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കോടതി കേസ് പരിഗണിക്കും എന്ന ഘട്ടത്തില്‍ മാത്രമാണെന്നും ചെന്നിത്തല.

 ആവേശം ഇല്ല

ആവേശം ഇല്ല

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വിജിലന്‍സ് ഡയറക്ടര്‍ ഭരണപക്ഷത്തുളളവര്‍ക്കെതിരെ കാര്‍ഡ് കാണിക്കുന്നില്ലെന്ന് ചെന്നിത്തല പരിഹസിച്ചു. മാണിക്കെതിരെയും ബാബുവിനെതിരെയും അന്വേഷണം നടത്താന്‍ കാണിച്ച ആവേശം വിജിലന്‍സ് ഇപ്പോള്‍ കാണിക്കുന്നില്ലെന്നും ചെന്നിത്തല പറയുന്നു.

 വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത്

വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത്

ഇപി ജയരാജനു മാത്രമല്ല പിണറായി വിജയനും ബന്ധു നിയമന വിവാദത്തില്‍ പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

English summary
opposition leader ramesh chennithala criticise pinarayi vijayan in ias officers issue.
Please Wait while comments are loading...