Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പീക്കർക്കെതിരെയുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കള്ളനും പൊലീസും കളിക്കുന്നു

ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമാണിത്

തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്ണനെതിരെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമാണ് അന്വേഷണം നടക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

Chennithala

'മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ബി.ജെ.പിയും സിപിഎമ്മും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുകയാണ്,' രമേശ് ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
    #KLElection 2021 കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ കള്ളനും പൊലീസും കളിക്കുന്നതായി ചെന്നിത്തല

    അതേസമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്നെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചെന്ന് സ്വപ്നസുരേഷിന്‍റെ മൊഴി. എന്‍ഫോഴ്സ്മെന്‍റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാംഘട്ട റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിഎം രവീന്ദ്രനും പുത്തലത്ത് ദിനേശനും എം ശിവശങ്കറും ഒരു സംഘമായി പ്രവര്‍ത്തിച്ചിരുന്നെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡര്‍ ഒഴിവാക്കി ഊരാളുങ്കലിന് നല്‍കിയതിലൂടെ ഇവര്‍ കൈക്കൂലി നേടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

    കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

    മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും , മുഖ്യമന്ത്രിക്കും, സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ 'മൊഴികള്‍' ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

    അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+