തപാൽ വോട്ടിലും ക്രമക്കേട്; മരിച്ചവരുടെ പേരും പട്ടികയില്ലെന്ന് രമേശ് ചെന്നിത്തല
തപാൽ വോട്ടുകൾ മുദ്രവെച്ച ബാലറ്റ് ബോക്സിൽ അല്ല ശേഖരിക്കുന്നത്
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദങ്ങൾക്ക് പിന്നാലെ തപാൽ വോട്ടിലും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തപാൽ വോട്ടിന് അപേക്ഷിക്കാത്തവരുടെ പേരും പട്ടികയിലുണ്ട്. മരിച്ചവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ തപാൽ ബാലറ്റ് പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതായാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

തപാൽ വോട്ടുകൾ മുദ്രവെച്ച ബാലറ്റ് ബോക്സിൽ അല്ല ശേഖരിക്കുന്നത്. ഇവ സൂക്ഷിക്കുന്നത് സ്ട്രോങ് റൂമുകളിൽ അല്ലെന്നും പലയിടങ്ങളിലും സിസിടിവി ക്യാമറയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരം സെന്‍ട്രലില്‍ തപാൽ വോട്ടിനുള്ള പട്ടികയിൽ മരിച്ചു പോയ 10 പേരുടെ വിവരങ്ങൾ കടന്നു കൂടിയിട്ടുണ്ട്. ഇതിനെതിരെ യുഡിഎഫ് സ്ഥാനാർഥിയുടെ ഏജന്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഇടത് സർവീസ് സംഘടനകൾ കാണിക്കുന്നുവെന്ന പരാതി എംഎല്‍എമാര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ചെന്നിത്തല. പൊലീസുകാരുടെ വോട്ടിന്‍റെ കാര്യത്തിൽ പൊലീസ് അസോസിയേഷന്‍ അനധികൃതമായി ഇടപെടുന്നുണ്ട്. വോട്ട് ചെയ്ത ശേഷം അത് മൊബൈലില്‍ പകര്‍ത്തി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അയച്ചു കൊടുക്കണമെന്നാണ് നിര്‍ദേശം. ഈ നടപടി ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇരട്ട വോട്ട് വിഷയത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും ചെന്നിത്തല പറഞ്ഞു. ഇരട്ടവോട്ട് വിഷയത്തിൽ പ്രാഥമിക പരിശോധന നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമേറിയതാണെന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് താനും എം.പിമാരും പരാതി നല്‍കിയിരുന്നു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
പിണറായി സര്‍ക്കാരിനോടുള്ള സ്‌നേഹം കൊണ്ടല്ല തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയം നേടിയത്. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണം. ഇപ്പോള്‍ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ വ്യാജ വോട്ടുകളുടെ എണ്ണം അമ്പരിപ്പിക്കുന്നതാണ്. കണ്ടുപിടിക്കാന്‍ കഴിയാത്ത വിധമാണ് കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. ഏഴ് മാസത്തോളം എടുത്താണ് ഇതൊക്കെ കണ്ടുപിടിച്ചത്.
നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications