കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം സർക്കാർ നിർത്തി;ആരോപണവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം സർക്കാർ നിർത്തി വച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണ്.
വോട്ടെടുപ്പിന് മുന്‍പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ എന്തൊരു ഉത്സാഹമായിരുന്നു സര്‍ക്കാരിന്. എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങളെ വേണ്ടാതായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ramesh chennithala

സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ. കിറ്റിന്റെ വിതരണം ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്. ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കല്‍ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഏപ്രില്‍ 14 ആയിരുന്നു വിഷു എങ്കിലും ഏപ്രിലിന് മുന്‍പ് തന്നെ കിറ്റ് വിതരണം ചെയ്യാന്‍ തിടുക്കം കാട്ടിയവരാണിവര്‍. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ അവര്‍ക്ക് ആവശ്യമില്ല.
വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സര്‍ക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് ?

ഇടത് തരംഗമുണ്ടായാൽ സെഞ്ച്വറിയടിക്കും, 20 സീറ്റ് വരെ അധികം, ബിജെപി നിർജീവമെന്ന് സിപിഎം വിലയിരുത്തൽഇടത് തരംഗമുണ്ടായാൽ സെഞ്ച്വറിയടിക്കും, 20 സീറ്റ് വരെ അധികം, ബിജെപി നിർജീവമെന്ന് സിപിഎം വിലയിരുത്തൽ

കൊവിഡ് രണ്ടും മൂന്നും തരംഗങ്ങൾ തീവ്രമാകും, കടുത്ത ആശങ്ക; മുന്നറിയിപ്പ്കൊവിഡ് രണ്ടും മൂന്നും തരംഗങ്ങൾ തീവ്രമാകും, കടുത്ത ആശങ്ക; മുന്നറിയിപ്പ്

ഒരു വർഷത്തിന് ശേഷവും ജനം ദുരിതം അനുഭവിക്കുന്നു;കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിഒരു വർഷത്തിന് ശേഷവും ജനം ദുരിതം അനുഭവിക്കുന്നു;കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

കൊവിഡ്; സുതാര്യത പുലർത്തണം..ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതികൊവിഡ്; സുതാര്യത പുലർത്തണം..ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി

English summary
Ramesh Chennithala alleges government stops distribution of Vishukit after polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X