കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും, ചര്‍ച്ചകള്‍ നടന്നില്ല; നേതാക്കളെ തള്ളി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഡി സി സി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പുതിയ പട്ടികയ്‌ക്കെതിരെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നലെ വൈകീട്ടാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഡിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പുതിയ ഡിസിസി അധ്യക്ഷന്മാരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെ മുരളീധരൻ സ്വീകരിച്ചത്. മുന്‍കാലങ്ങളില്‍ ഒന്നും നടക്കാത്ത ചര്‍ച്ചകള്‍ ഇത്തവണ നടന്നെന്ന് കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിശദാംശങ്ങളിലേക്ക്...

ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

1

തിരുവന്തപുരത്ത് പാലോട് രവിയെയാണ് നിയമിച്ചത്. കോഴിക്കോട് പ്രവീണ്‍ കുമാറിനാണ് ചുമതല. കോട്ടയത്ത് നാട്ടകം സുരേഷ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ ആലപ്പുഴയില്‍ ബാബു പ്രസാദാണ് അധ്യക്ഷന്‍. പാലക്കാട് എ തങ്കപ്പനും, മലപ്പുറത്ത് വിഎസ് ജോയിയും കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലും, എറണാകുളത്ത് മുഹമ്മദ് സിയാസും തൃശൂര്‍ ജോസ് വെള്ളൂരും വയനാട് എന്‍ഡി അപ്പച്ചനുമാണ് ഡിസിസി പ്രസിഡന്റുമാര്‍.

2

ഇപ്പോഴത്തെ മോശം അന്തരീക്ഷം വേണ്ട രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നാല്‍ ഒഴിവാക്കാമായിരുന്നു എന്നാണ് ഇപ്പോള്‍ നേതാക്കല്‍ പറയുന്നത്. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെ, സംസ്ഥാനത്ത് ചര്‍ച്ച നടന്നില്ല എന്ന് മാത്രമല്ല, ചര്‍ച്ച ചെയ്യാതെ ചര്‍ച്ച ചെയ്തുവെന്ന് വരുത്തിത്തീര്‍ത്തെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും വ്യക്തമാക്കി.

3

കേരളത്തില്‍ ഇതിന് മുമ്പും കോണ്‍ഗ്രസ് പുനസംഘനട ഉണ്ടായിട്ടുണ്ട്. അന്നും വേണ്ട രീതിയിലുള്ള ചര്‍ച്ച നടന്നിട്ടുണ്ട്. അന്നൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകള്‍ പുറത്തുവന്നിരുന്നു. അന്നൊക്കെ ഹൈക്കമാന്‍ഡിന് തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കുറയ്ക്കാന്‍ സാധിക്കുമായിരുന്നെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.

4

കോണ്‍ഗ്രസ് പുനസംഘനയുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാര്‍ക്കായി താന്‍ ചരടുവലി നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

5

കോട്ടയം ജില്ലയില്‍ നാല് പേരുടെ പാനല്‍ ആണ് ചോദിച്ചത്. മൂന്ന് എണ്ണം ആണ് നല്‍കിയത്. ഇടുക്കിയില്‍ സിപി മാത്യുവിനായി താന്‍ രംഗത്തുണ്ടായിരുന്നെന്ന് വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിപി മാത്യുവിനെ അറിയാം എന്നല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹത്തിന് വേണ്ടി താന്‍ രംഗത്തുവന്നുവെന്ന് മാത്യു പോലും വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

6

അഭിപ്രായം പറയുന്നവര്‍ക്കെതിരെയുള്ള നടപടിയിലും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യാന്‍ പാടില്ല, വിശദീകരണം ചോദിച്ച നടപടിയെടുക്കുക എന്നതാണ് ജിനാധിപത്യമായി പിന്തുടരേണ്ട രീതിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

7

ഉമ്മന്‍ചാണ്ടിക്ക് പിന്നാലെയാണ് ചെന്നിത്തലയും പ്രതികരിച്ച് രംഗത്തെത്തിയത്. പട്ടിക അംഗീകരിക്കുന്നെന്നാണ് ചെന്നിത്തല പറയുന്നത്. ചര്‍ച്ചകള്‍ കൃത്യമായി നടന്നില്ല എന്ന അഭിപ്രായം തന്നെയാണ് ചെന്നിത്തലയ്ക്കും ഉള്ളത്. ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നേതൃത്വം വേണ്ടത്ര രീതിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന ് തീരുമാനം എളുപ്പമാകുമായിരുന്നു എന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

8

പുതുതായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി അധ്യക്ഷന്മാരെയും അംഗീകരിക്കുന്നു. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ടത് എല്ലാവരെയും കടമയാണെന്നും അത് നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്ക നടപടി സ്വീകരിച്ചതിനെയും ചെന്നിത്തല വിമര്‍ശിച്ചു. വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കാമായിരുന്നു എന്നാണ് ചെന്നിത്തല പറയുന്നത്.

9

അതേസമയം, ഇവരില്‍ നിന്നൊക്കെ വ്യത്യസ്ത നിലപാടാണ് കെ മുരളീധരന്‍ എംപി സ്വീകരിച്ചത്. മുന്‍കാലങ്ങളില്‍ ഒന്നും നടക്കാത്ത ചര്‍ച്ചകള്‍ ഇത്തവണ നടന്നെന്ന് കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനകീയ മുഖം പുനസംഘടനയില്‍ വന്നെന്നാണ് കെ മുരളീധരന്‍ പറയുന്നത്. താന്‍ കെപിസിസി പ്രസിഡന്റുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ച നടത്തിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

10

പട്ടിക പുറത്തുവന്നതിന് പിന്നാലെ എപി അനില്‍കുമാറിനെതിരെയും ശിവദാസന്‍ നായര്‍ക്കപുമെതിരെയുള്ള സസ്‌പെന്‍ഷന്‍ അന്തിമല്ല, അവര്‍ക്ക് തിരുത്തി തിരിച്ചുവരാമെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷം താന്‍ ഗ്രൂപ്പിന്റെ ഭാഗമല്ല, ഗ്രൂപ്പ് ഒരിക്കലും യോഗ്യതയോ അയോഗ്യതയോ അല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

11

പ്രാദേശിക തിരഞ്ഞെടുപ്പില്‍ വിജയിച്ചവരും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്നവരൊക്കെയാണ് പട്ടികയിലുള്ളത്. ജനകീയ ഒരു മുഖമാണ് ഈ പുനസംഘടനയിലൂടെ കോണ്‍ഗ്രസിന് ഉണ്ടായിട്ടുള്ളത്. സ്വാഭാവികമായിട്ടും കോണ്‍ഗ്രസിനെ പോലെയുള്ള വിശാലമായ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണയാണ്. അതില്‍ കൂടുതല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായതായി ഞാന്‍ കണക്കാക്കുന്നില്ല. സ്വാഭാവികമായിട്ട് ഒരു അഴിച്ച് പണി നടക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ച വേണം. ഇതൊക്കെ ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്ന പട്ടികയല്ല. അതുകൊണ്ടാണ് വിശാലമായ ചര്‍ച്ചകള്‍ ഇത്തവണ ഉണ്ടായതെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

12

അതേ സമയം, പരസ്യം വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ശിവദാസന്‍ നായര്‍ക്കെതിരെയും കെപി അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്ത നടപടികള്‍ക്കെതിരെയും വിമര്‍ശനം ഉയരുകയാണ്. വിശദീകരണം ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. കൂടാതെ ഡിസിസി പ്രസിഡന്റുമാരെ കുറിച്ചുള്ള എതിര്‍പ്പുകളില്‍ തല്‍ക്കാലം ഏറ്റുമുട്ടേണ്ടെന്നാണ് ഗ്രൂപ്പുകളിലെ ധാരണ. കെ ശിവദാസന്‍ നായര്‍ക്കെതിരായ നടപടിക്ക് മുമ്പ് പാര്‍ട്ടി വിശദീകരണം തേടണമെന്നായിരുന്നു എന്ന് കെ സി ജോസഫ് പറഞ്ഞു.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
Ramesh Chennithala and Oommen Chandy oppose Congress reorganization, K Muraleedharan Supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X