മാപ്പ് പറഞ്ഞാൽ കൊച്ചി മെട്രോ വെറുതെ വിടുമോ? ജനകീയ യാത്രയിൽ ഖേദപ്രകടനവുമായി രമേശ് ചെന്നിത്തല...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ യാത്രയുടെ സംഘാടകർക്കെതിരെ കൊച്ചി മെട്രോ അധികൃതർ നടപടി സ്വീകരിക്കാനൊരുങ്ങുമ്പോൾ ഖേദപ്രകടനവുമായി പ്രതിപക്ഷ നേതാവ്. ജനകീയ യാത്രയ്ക്കിടെ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.

കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി...

പ്രേമിച്ച പെണ്ണിനെ വിട്ടുതരില്ല!യുവതിയുടെ കാമുകന്റെ ഭീഷണി,പ്രതിശ്രുത വരൻ ആ കടുംകൈ ചെയ്തു

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്. സംഭവത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയില്ല...

ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയില്ല...

കൊച്ചി മെട്രോയിൽ സംഘടിപ്പിച്ച ജനകീയ യാത്രയിൽ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നോ കരുതിയതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രവർത്തകരുടെ വികാരം...

പ്രവർത്തകരുടെ വികാരം...

കൊച്ചി മെട്രോ നടപ്പിലാക്കുന്ന നിർണ്ണായക പങ്കുവഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മറ്റു യുഡിഎഫ് നേതാക്കളെയും ഉദ്ഘാടന ചടങ്ങിൽ നിന്നും അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്. പ്രവർത്തകരുടെ വികാരമാണ് ജനകീയ യാത്രയ്ക്കിടെ പ്രകടമായത്.

നിർവ്യാജം ഖേദിക്കുന്നു....

നിർവ്യാജം ഖേദിക്കുന്നു....

ജനകീയ യാത്രയെക്കുറിച്ച് മറ്റു യാത്രക്കാരും കെഎംആർഎല്ലും ഉന്നയിച്ച പരാതികളിലും ആക്ഷേപങ്ങളിലും നിർവ്യാജം ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരാതിയുമായി സിപിഎമ്മും...

പരാതിയുമായി സിപിഎമ്മും...

കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജനകീയ യാത്രയ്ക്കിടെ മെട്രോ സംവിധാനങ്ങളെ കേടുവരുത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും കെഎംആർഎൽ അധികൃതർക്ക് പരാതി നൽകിയരുന്നു.

എംഡി റിപ്പോർട്ട് തേടി...

എംഡി റിപ്പോർട്ട് തേടി...

ജനകീയ യാത്രയ്ക്കിടെ മെട്രോയുടെ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്ജ് മെട്രോ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് എംഡി ആവശ്യപ്പെട്ടിരിക്കുന്നത്.

നടപടി പിന്നീട്...

നടപടി പിന്നീട്...

സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാകും സ്റ്റേഷൻ ചുമതലയുള്ളവർ എംഡിയ്ക്ക് റിപ്പോർട്ട് നൽകുക. റിപ്പോർട്ട് ലഭിച്ചാലുടൻ സംഭവത്തിൽ എന്തുനടപടി സ്വീകരിക്കണമെന്നതും കെഎംആർഎൽ ചർച്ച ചെയ്യും.

മെട്രോ സംവിധാനങ്ങൾ തകരാറിലാക്കി...

മെട്രോ സംവിധാനങ്ങൾ തകരാറിലാക്കി...

ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കിടെ പാർട്ടി പ്രവർത്തകർ തള്ളിക്കയറിയത് കാരണം സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സംവിധാനവും എസ്കലേറ്ററുകളും തകരാറിലായിരുന്നു. കൂടാതെ ട്രെയിനിലും സ്റ്റേഷനുകളിലും പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം മെട്രോ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികളായിരുന്നു.

English summary
ramesh chennithala apologizes on kochi metro issue.
Please Wait while comments are loading...