Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി മാവിലായിക്കാരനാവുന്നു,സ്വാശ്രയ വിഷയത്തില്‍ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും അടക്കമുള്ളവര്‍ നടത്തിയ കൂട്ടുകച്ചവടമാണ് സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നത്തെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഹൈക്കോടതി പരമര്‍ശനത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കാര്യങ്ങള്‍ അറിയിക്കുന്നതിന് പകരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും അടക്കമുള്ളവര്‍ നടത്തിയ കൂട്ടുകച്ചവടമാണ് സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നത്തെ ഈ നിലയിലേക്ക് എത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കാര്യങ്ങള്‍ അറിയിക്കുന്നതിന് പകരം മാവിലായിക്കാരനായി നില്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. എന്നാല്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയങ്ങള്‍ക്ക് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു.

Ramesh Chennithala

പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു ആരോഗ്യ മന്ത്രിയില്‍ നിന്നും ലഭിച്ചത്. അതിനാലാണ് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടത്. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നേരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+