പ്രതിപക്ഷ ധർമ്മം നിർവ്വഹിച്ചു; പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെന്നിത്തല
സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അതിന് പിണറായി വിജയന്രെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് തന്റെ ആദ്യ പരസ്യ പ്രതികരണത്തിലാണ് ചെന്നിത്തല മനസ് തുറന്നത്. താൻ സ്ഥാനമാനങ്ങൾക്ക് പുറകെ നടക്കുന്ന ആളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ധർമ്മം നിർവ്വഹിച്ചു. സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കൾ പറഞ്ഞതുകൊണ്ടാണ് തുടർന്നതെന്നും തന്റെ പ്രവർത്തനം ജനം വിലയിരുത്തട്ടെ. അതിന് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന വിവരം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെയാണ് അറിയിച്ചത്. ഹരിപ്പാട്ടെ ജനങ്ങൾക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സതിശനെ തിരഞ്ഞെടുത്തതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശന് എല്ലാവിധ പിന്തുണയും നൽകും. പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായി മുന്നോട്ട് നയിക്കാൻ വി.ഡി സതീശന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെപിസിസിയിൽ അഴിച്ചുപണി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തത് എല്ലാ നേതാക്കളുമായി ആലോചിച്ചാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാവരേയും സതീശൻ ഒരുമിച്ച് കൊണ്ടുപോകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പല പേരുകൾ വന്നത് ജനാധിപത്യ വ്യവസ്ഥയായത് കൊണ്ടാണ്. പ്രതിപക്ഷ നേതാവായി എല്ലാവരും സതീശനെ അംഗീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകരുടെ കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഈ വിഷമത്തിന് ഇടയിൽ തന്റെ ഒരു വിലയിരുത്തൽകൂടി വേണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അത് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മാറ്റത്തിന്റെ സൂചന നൽകുന്നതാണ് പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ എത്തുന്നത്. എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് നിന്നിട്ടും യുവ എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്ന സതീശനെ പ്രതിപക്ഷ നേതാവാക്കൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഹൈക്കമാൻഡിനെ സംബന്ധിച്ചടുത്തോളം ഇത് അത്ര എളുപ്പമായിരുന്നില്ല. ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനമെടുത്തത്.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications