Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് സാമൂഹിക വിരുദ്ധരല്ല, മാവോയിസ്റ്റ് ബന്ധമുള്ളവര്‍; ചെന്നിത്തല

തിരുവനന്തപുരം: പാലക്കാടും വയനാടും കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന നിലപാട് തിരുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് മന്ത്രിയുടെ തിരുത്ത് . സംഘം നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി.

മാവോയിസ്റ്റ് ഭീഷണി ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അട്ടപ്പാടിയിലും വയനാട്ടിലും ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ ആക്രമിച്ചതിന് പിന്നില്‍ മാവോയിസ്റ്റുകളല്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം . ജനശ്രദ്ധ നേടാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമങ്ങളുടെ ഭഗമാണ് ആക്രമണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Chennithala

അട്ടപ്പാടി മുക്കാലി ഫോറസ്റ്റ് ഓഫീസ്, വയനാട് വെള്ളമുണ്ട കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷന്‍ എന്നിവയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ഓഫീസുകള്‍ അടിച്ച് തകര്‍ക്കുകയും ഫയലുകള്‍ തീയിടുകയും ചെയ്തിരുന്നു. പാലക്കാട് കെഎഫ്‌സി റസ്റ്റോറന്റിന് നേരെയും ആക്രമണം ഉണ്ടായി. മുഖം മൂടി ധരിച്ചെത്തിയ എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. മാവോയിസ്റ്റ് അനുകൂലികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+