Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോ; തുറന്നടിച്ച് രമേശ് ചെന്നിത്തല

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരളത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുന്നതും,വിജിലന്‍സിനെ ഉപയോഗിച്ച് ആളുകളെ തട്ടിക്കൊണ്ടുപോകുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിനെ ഉപയോഗിച്ച് നടത്തുന്ന അധികാര ദുര്‍വിനിയോഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

പോലീസ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്. വിജിലസുകാര്‍ക്ക് ഒരാളെ തട്ടിക്കൊണ്ടുപോകാനോ കസ്റ്റഡിയില്‍ വയ്ക്കാനോ ചില പ്രത്യേക കേസുകളില്‍ അല്ലാതെ അധികാരമില്ല. സര്‍ക്കാര്‍ നടത്തുന്നത് കോടതിയലക്ഷ്യമാണ്.മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയമെന്നും ചെന്നിത്തല പറഞ്ഞു.

kerala

ലക്ഷങ്ങള്‍ ചെലവഴിച്ച് വേണ്ടാത്ത കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കുന്നു.ഖജനാവിലെ തുക ധൂര്‍ത്തടിച്ച് തങ്ങളുടെ തൊലി സംരക്ഷിക്കുകയാണ്. സര്‍ക്കാരിന്റേത് അപകടകരമായ സമീപനമാണ്. സമഗ്രഅന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്നും നാളെയും (ജൂണ്‍10,11) സായാഹ്ന ധര്‍ണകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ധര്‍ണ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം തടയാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. സ്ഥാനം രാജിവെച്ച് അന്വേഷണത്തോട് സഹകരിക്കാന്‍ അദ്ദേഹം തയ്യാറാകണം. പി.സി ജോര്‍ജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രയാര്‍ പ്രവര്‍ത്തന ചാതുര്യവും മികവുറ്റ നേതാവുമായിരുന്നെന്ന് ചെന്നിത്തല

കൊല്ലം:പ്രയാര്‍ പ്രവര്‍ത്തന ചാതുര്യവും മികവുറ്റ നേതാവുമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. കെ എസ് യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം എല്ലാവരുടേയും ആദരവു നേടിയെടുത്തു. മില്‍മ എന്നാല്‍ പ്രയാര്‍ എന്നരീതിയില്‍ മില്‍മയെ വളര്‍ത്തിയെടുത്തു. കേരളത്തില്‍ ധവളവിപ്ലവത്തിന് തുടക്കംകുറിച്ചത് പ്രയാറാണെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസിയില്‍ പ്രയാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ശബരിമല വിഷയത്തില്‍ ഭക്തരുടെ താല്പര്യം സംരക്ഷിക്കാന്‍ അചഞ്ചമായ നിലപാടെടുത്ത പ്രയാറിനെ ദേവസ്വം ബോര്‍ഡില്‍ നിന്നിറക്കാന്‍ പിണറായിക്ക് ഓര്‍ഡിനന്‍സുപോലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടിവന്നത് ലജ്ജാകരമാണെന്ന് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ സി ആര്‍ മഹേഷ്, എംഎം നസീര്‍,പിസി വിഷ്ണുനാഥ്, ആര്‍എസ്പി നേതാവ് എഎ അസീസ്, ബിന്ദുകൃഷ്ണ, കെസി രാജന്‍, ആര്‍ ചന്ദ്രശേഖരന്‍, എഴുകോണ്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+