• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമേശ് ചെന്നിത്തല കേരള യാത്രയ്‌ക്കൊരുങ്ങുന്നു, എല്ലാ മണ്ഡലങ്ങളിലും എത്താന്‍ പ്രതിപക്ഷ നേതാവ്!!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതേ വഴിക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയായിരിക്കും ഇത്. മുഖ്യമന്ത്രിയുടെ യാത്രയോട് ഇടഞ്ഞ് നിന്ന നേതാക്കളെ കൂടി അനുനയിപ്പിക്കുന്ന രീതിയിലുള്ള യാത്രയായിരിക്കും ചെന്നിത്തല പ്ലാന്‍ ചെയ്യുക.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ട നിരവധി വിഭാഗങ്ങളുണ്ട്. ഇവരെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധകളുമായും മുസ്ലീം സംഘടനകളുമായും ഇതില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് യുഡിഎഫ് ജനുവരി പതിനൊന്നിന് കടക്കും. മുന്നണി നേതൃയോഗം ആ ദിവസം ചേര്‍ന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കും. മാണി ഗ്രൂപ്പും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ വിഭജനം നടത്താനുണ്ട് യുഡിഎഫിന് ഇനി.

അതേസമയം ജോസഫ് ഗ്രൂപ്പിന് കുറച്ച് സീറ്റുകള്‍ നല്‍കിയാലും ബാക്കി സീറ്റുകളിലാണ് ഇനി തീരുമാനമാവാനുള്ളത്. മറ്റൊരു പ്രശ്‌നവും മുന്നിലുണ്ട്. എന്‍സിപി യുഡിഎഫിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കേണ്ടി വരും. കുറഞ്ഞത് നാല് സീറ്റെങ്കിലും നല്‍കേണ്ടി വരും. മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കേണ്ടി വരും. അവര്‍ ചോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ രമേശ് ചെന്നിത്തലയും കുടുംബവും ഹരിപ്പാട് വോട്ടുറപ്പിക്കാന്‍ പോവുകയാണ്. നേരത്തെ ചെന്നിത്തലയിലായിരുന്നു ഇവര്‍ക്ക് വോട്ട്. ഹരിപ്പാട് നഗരസഭയിലെ 28ാം വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ഇവര്‍ അപേക്ഷിച്ചിരിക്കുകയാണ്. ചെന്നിത്തല ഇത്തവണ ഹരിപ്പാട് മത്സരിക്കില്ലെന്നും, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം.

ഹരിപ്പാട് സംബന്ധിച്ച പ്രചാരണം ശക്തമായതോടെ, മണ്ഡലം തനിക്ക് അമ്മയെ പോലെയാണെന്നും ഇവിടെ നിന്ന് എങ്ങോട്ടും പോകില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വോട്ട് ചേര്‍ക്കല്‍ നടപടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ യുഡിഎഫിന് ഹരിപ്പാട് മാത്രമായിരുന്നു കിട്ടിയത്. ഇത്തവണ ജയിച്ച മണ്ഡലം മാറിയാല്‍ അത് മുന്നണികളെ വരെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. സിപിഎമ്മും സിപിഐയും തമ്മില്‍ മണ്ഡലം വെച്ച് മാറുന്നുണ്ട്. ഹരിപ്പാട് ഇത്തവണ സിപിഎം മത്സരിച്ചേക്കും. സിപിഐ അരൂരിലേക്ക് മാറിയേക്കും.

cmsvideo
  Will Rahul Gandhi become Congress Chief Minister candidate in Kerala?

  English summary
  ramesh chennithala will start kerala yathra, as part of preparing congress to assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X