രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ സമയം; ട്രെയിന്‍ യാത്രികര്‍ക്കു അസൗകര്യം

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ യാത്രികര്‍ക്കു സൗകര്യപ്രദമല്ലെന്നു പരാതി. തുടര്‍ച്ചയായി ട്രെയിന്‍ പലയിടത്തും പിടിച്ചിടുന്നതു മൂലം സമയകൃത്യത പാലിക്കാത്തതാണ് യാത്രക്കാര്‍ക്ക് വിനയാകുന്നത്. എപ്പോള്‍ ട്രെയിന്‍ നിശ്ചിത സ്‌റ്റേഷനില്‍ എത്തുമെന്ന കാര്യം പോലും അവ്യക്തമാണ്. എറണാകുളം ജംഗ്ഷനില്‍ നിന്ന് നേരിട്ടു രാമേശ്വരത്തേക്ക് പ്രതിവാര പ്രത്യേക ട്രെയിന്‍ ചൊവ്വാഴ്ച്ചകളിലാണ് സര്‍വീസ് നടത്തുന്നത്. ചൊവ്വാഴ്ച്ച് രാത്രി 11നു ട്രെയിന്‍ പുറപ്പെട്ട് ബുധനാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണു തൃശൂരിലെത്തുക.

train

ബുധനാഴ്ച്ച രാവിലെ 11നു ട്രെയിന്‍ രാമേശ്വരത്ത് എത്തണം. രാമേശ്വരത്തുനിന്ന് ബുധനാഴ്ച്ച രാത്രി 11.15 നാണു ട്രെയിന്‍ തിരിക്കുന്നത്. അതു തൃശൂരില്‍ പിറ്റേന്ന് 10.15ന് എത്തുമെന്നാണ് അറിയിപ്പിലുള്ളത്. നേരത്തെ വണ്ടി വൈകിട്ടാണ് രാമേശ്വരത്തേക്ക് പുറപ്പെട്ടിരുന്നത്. ഇത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായിരുന്നു. അര്‍ധരാത്രിയില്‍ തൃശൂരിലെത്തുന്ന സമയം മാറ്റണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

പഴനി, മധുര തീര്‍ഥാടന കേന്ദ്രങ്ങള്‍ വഴിയാണ് പ്രത്യേക ട്രെയിന്‍ കടന്നുപോകുന്നത്. അതേസമയം ട്രെയിന്‍ ലാഭകരമല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം നോക്കാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാരെ ട്രെയിന്‍ യാത്രയില്‍ നിന്ന് അകറ്റുമെന്നു വ്യക്തം. കൂടുതല്‍ സൗകര്യപ്രദമായ സര്‍വീസ് നടത്തി ജനക്ഷേമത്തിനു മുന്‍തൂക്കം നല്‍കേണ്ടതിനു പകരം യാത്രക്കാരെ ആട്ടിയോടിക്കുന്നതിനാണ് പരോക്ഷമായി ശ്രമിക്കുന്നതെന്ന് പരാതിയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rameshwaram special train; travelers couldn't find comfort in it

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്