കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റാന്നി പാഠമാണ്; യുഡിഎഫ് ആണെങ്കില്‍ സീറ്റ് കൊടുക്കില്ല, കൊടുത്താല്‍ തന്നെ തോല്‍പ്പിക്കും'

Google Oneindia Malayalam News

തിരുവനന്തപുരം: യു ഡി എഫില്‍ നിന്നും വിട്ടുപോയ കക്ഷികളേയല്ല, യു ഡി എഫില്‍ നിന്നും അകന്ന് പോയ വിഭാഗങ്ങളെയാണ് ആദ്യം തിരികെ എത്തിക്കേണ്ടതെന്ന് കെ മുരളീധരന്‍. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കാലാകാലങ്ങളിലായി യു ഡി എഫിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ഒരു കാലത്ത് മുന്നാക്ക വിഭാഗങ്ങളുടെ പൂർണ പിന്തുണയും യു ഡി എഫിനായിരുന്നുവെന്നും അദ്ദേഹം അഭിപ്രയാപ്പെടുന്നു.

തകർത്തു, കിടുക്കി, പൊളിച്ചു: ആരാധകർ ആഘോഷമാക്കി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍

മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍.

'സഹിക്കാന്‍ പറ്റാത്ത അവസ്ഥ, മത്സരിക്കാനില്ലെന്ന് അമിത് ഷായോട് തീര്‍ത്തുപറഞ്ഞു': സുരേഷ് ഗോപി പറയുന്നു'സഹിക്കാന്‍ പറ്റാത്ത അവസ്ഥ, മത്സരിക്കാനില്ലെന്ന് അമിത് ഷായോട് തീര്‍ത്തുപറഞ്ഞു': സുരേഷ് ഗോപി പറയുന്നു

പാർട്ടിയില്‍ നിന്നും വിട്ടുപോയവരുമായി ആശയ വിനിമയം നടത്തണം

പാർട്ടിയില്‍ നിന്നും വിട്ടുപോയവരുമായി ആശയ വിനിമയം നടത്തണം. തെറ്റിദ്ധാരണകള്‍ മാറ്റി അവരുടെ കൂടെ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചാല്‍ പിന്നെ യു ഡി എഫ് വിപുലീകരണം കുറേക്കൂടി എളുപ്പമായിരിക്കും. ആ വോട്ടുകൾ തിരിച്ചുവരുമ്പോൾ തന്നെ സ്വാഭാവികമായും കൂടുതൽ രാഷ്ട്രീയ പാർട്ടികൾ യു ഡി എഫിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതെ നമ്മള്‍ നേരിട്ട് പോയി

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതെ നമ്മള്‍ നേരിട്ട് പോയി വിളിച്ചാലൊന്നും പോയ പാർട്ടികൾ വരണമെന്നില്ല. എന്തിനാണ് യു ഡി എഫിലേക്ക് വരുന്നത് എന്ന ചിന്ത അവരിലുണ്ടാകും. യു ഡി എഫിലുണ്ടായിരുന്ന ഏത് കക്ഷി തിരിച്ച് വന്നാലും അവരെ സ്വാഗതം ചെയ്യണം. കാരണം അവർ ചില തെറ്റിദ്ധാരണകളുടെ പേരിൽ പോയവരാണ്. അങ്ങനെയുള്ളവർ തിരികെ വരുമ്പോള്‍ അവരുടെ മുന്നില്‍ നോ എന്‍ട്രി ബോർഡ് വെക്കരുത്.

യു ഡി എഫിലേക്ക് ആരു വരുമ്പോഴും ഇന്നയാളുകൾ വേണ്ട

യു ഡി എഫിലേക്ക് ആരു വരുമ്പോഴും ഇന്നയാളുകൾ വേണ്ട, മറ്റേ ആളുകൾ വേണ്ട എന്നൊന്നും പറയുന്നത് ശരിയല്ല. ഇക്കാര്യം തന്നെയാണ് വിഡി സതീശനും വ്യക്തമാക്കിയത്. പത്തനംതിട്ടയിലെ റാന്നി എന്ന് പറയുന്നത് സി പി എം കഴിഞ്ഞ 25 വർഷമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന സീറ്റാണ്. എന്നാല്‍ പുതിയ ഒരു ഘടകകക്ഷി വന്നപ്പോൾ അവർക്കു വിട്ടു കൊടുത്തു. 15 വർഷം സിറ്റിങ് സീറ്റായിരുന്ന ചാലക്കുടിയും അവർ പുതിയ ഘടകകക്ഷി വന്നപ്പോൾ കൊടുത്തു.

എന്നാല്‍ ഇത് യു ഡി എഫ് ആണെങ്കിലോ?

എന്നാല്‍ ഇത് യു ഡി എഫ് ആണെങ്കിലോ? ഘടകകക്ഷികള്‍ക്ക് സീറ്റ് കൊടുക്കുകയും ഇല്ല, സീറ്റ് കൊടുത്താല്‍ തന്നെ തോല്‍പ്പിക്കുകയും ചെയ്യും. ആ മനോഭാവം മാറണം. ഒരിക്കല്‍ ഒരു എംഎൽഎ മാത്രമുള്ള ചില പാർട്ടികളെ എന്തിനാണ് യുഡിഎഫിൽ വച്ചുകൊണ്ടിരിക്കുന്നത് എന്ന് ഒരു യാത്രയിൽ വി.ഡി. സതീശൻ കെ. കരുണാകരനോട് ചോദിച്ചിരുന്നത്രേ. ' ആ നേതാവിനെ പുറത്താക്കിയാല്‍, യാൾക്ക് ഏതൊക്കെ മണ്ഡലങ്ങളിൽ സ്വാധീനമുണ്ടോ ആ മണ്ഡലങ്ങൾ കൈയ്യിൽ നിന്നു പോവും എന്ന് മാത്രമല്ല, ആ വ്യക്തിക്ക് സ്വാധീനമുള്ള സമുദായം കൈയ്യിൽ നിന്നു പോവും. മൊത്തത്തിൽ ഒരു 10-12 സീറ്റ് പോകും. യു ഡി എഫ് തോൽക്കും.''- എന്നായിരുന്നു കെ കരുണാകരന്റെ മറുപടി. ഇക്കാര്യമാണ് സതീശന്‍ ചിന്തന്‍ ശിബിരത്തിലും സൂചിപ്പിച്ചതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെ മുരളീധരന്‍ പറയുന്നു.

സമീപകാലത്ത് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക്

സമീപകാലത്ത് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് പോയ ഘടകക്ഷികളെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന രാഷ്ട്രീയ പ്രമേയം കഴിഞ്ഞയാഴ്ച കോഴിക്കോട് സമാപിച്ച കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചിരുന്നു.കേരള കോണ്‍ഗ്രസ് എം, എല്‍ ജെ ഡി തുടങ്ങിയ എല്‍ ഡി എഫ് കക്ഷികളുടെ പേരെടുത്ത് പറയാതെയായിരുന്നു കോണ്‍ഗ്രസ് പ്രമേയം.

ഇടതുമുന്നണിയില്‍ സി പി എമ്മിന്റേയും മുഖ്യമന്ത്രി

ഇടതുമുന്നണിയില്‍ സി പി എമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ഏകപക്ഷീയ നിലപാടിൽ ഘടകകക്ഷികൾ അതൃപ്തരാണെന്നും ഈ അവസരം മുതലെടുക്കണമെന്നുമായിരുന്നു കെ പി സി സി ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം. കേരള കോൺഗ്രസ് എം, എൽ ജെ ഡി എന്നിവരാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് വ്യക്തം. എന്നാല്‍ എല്‍ ഡി എഫ് വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി രണ്ട് കക്ഷികളും രംഗത്ത് എത്തുകയും ചെയ്തു.

 സൂപ്പർ സ്റ്റാറുകളുടെ പേരുള്ളത് കൊണ്ടാവും ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാത്തത്: കുസുമം ജോസഫ് സൂപ്പർ സ്റ്റാറുകളുടെ പേരുള്ളത് കൊണ്ടാവും ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാത്തത്: കുസുമം ജോസഫ്

English summary
Rani is the lesson; K Muraleedharan said that if UDF does not give seats, if given, it will be defeated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X