• search
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആണായി വേഷം കെട്ടി പ്രണയവിവാഹം.. റാണി ചില്ലറക്കാരിയല്ല.. ആഢംബര ബൈക്കിൽ കറക്കം

cmsvideo
  ആണായി വേഷം കെട്ടി പ്രണയവിവാഹം ചെയ്‌ത റാണിയെക്കുറിച്ച്

  തിരുവനന്തപുരം: വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് കൊല്ലം സ്വദേശിയായ ശ്രീറാം ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ രാത്രിയാണ് വരന്‍ പെണ്ണായി മാറുന്ന ആ മാജിക്ക് സംഭവിച്ചത്. വര്‍ഷങ്ങളായി ശ്രീറാം എന്ന പേരില്‍ ആണ്‍വേഷം കെട്ടി നടക്കുകയാണ് റാണി.

  വിവാഹത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ റാണിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതേസമയം റാണി ചില്ലറക്കാരിയല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. റാണിയെക്കുറിച്ച് അറിയാം:

  ആണായി ജീവിതം

  ആണായി ജീവിതം

  പോത്തന്‍കോട് സ്വദേശിനിയായ യുവതിയുമായി ഏഴ് വര്‍ഷത്തോളമായി ശ്രീറാമായി വേഷം കെട്ടിയ റാണി പ്രണയത്തിലായിരുന്നു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും ശ്രീറാം ആണല്ലെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നില്ല. യുവതി ടെക്‌നോപാര്‍ക്കില്‍ ജോലിക്ക് ചേര്‍ന്നപ്പോഴാണ് ശ്രീറാമിനെ പരിചയപ്പെടുന്നത്. പിന്നീട് ശ്രീറാം കരുനാഗപ്പള്ളിയില്‍ മറ്റൊരു ജോലി തേടിപ്പോയി.

  യുവതിയുമായി പ്രണയം

  യുവതിയുമായി പ്രണയം

  ഫോണിലൂടെ ഇവരുടെ പ്രണയബന്ധം വളര്‍ന്നു. യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് എതിര്‍പ്പായിരുന്നുവെങ്കിലും യുവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. പോത്തന്‍കോട്ടെ അമ്പലത്തില്‍ വെച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തിന് വരന്‍ തനിച്ചാണ് വന്നത്.

  വിവാഹവും നടത്തി

  വിവാഹവും നടത്തി

  ബന്ധുക്കള്‍ വന്ന വാഹനം അപകടത്തില്‍പ്പെട്ടുവെന്ന് ശ്രീറാം പറഞ്ഞത് വിശ്വസിച്ച് വിവാഹം നടത്തി. യുവതിയേയും കൊണ്ട് വിവാഹശേഷം പോയത് ശ്രീറാമിന്റെ വീട്ടിലേക്ക് ആയിരുന്നു. ആ ഒറ്റമുറി വീട്ടിലും മറ്റാരും ഉണ്ടായിരുന്നില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. വധുവിന്റെ ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷമാണ് വീട്ടുകാര്‍ മടങ്ങിപ്പോയത്.

  ആദ്യരാത്രി നടന്നത്

  ആദ്യരാത്രി നടന്നത്

  അന്ന് രാത്രി യുവതിക്ക് വന്ന ഫോണ്‍ സന്ദേശത്തില്‍ ഭര്‍ത്താവ് പെണ്ണാണെന്ന വിവരം പുറത്തായത്. അതിനിടെ തനിക്ക് കടമുണ്ടെന്നും ആഭരണങ്ങള്‍ എവിടെയെന്നും ശ്രീറാം തിരക്കി. ഇതോടെ യുവതി കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചു. പിറ്റേന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യണം എന്ന് പറഞ്ഞ് ശ്രീറാമിനെ യുവതി വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിലാണ് ശ്രീറാം പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞത്.

  സ്വര്‍ണം തട്ടിയെടുക്കുക ലക്ഷ്യം

  സ്വര്‍ണം തട്ടിയെടുക്കുക ലക്ഷ്യം

  സ്വര്‍ണം തട്ടിയെടുക്കുക എന്നതായിരുന്നു റാണിയുടെ ഉദ്ദേശം എന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തില്‍ തെക്കന്‍ ജില്ലകളില്‍ പലയിടത്തായി റാണി തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു. പെണ്ണാണ് എന്നത് ഒരു സംശയത്തിനും ഇടവരുത്താതെ മറച്ച് വെച്ചാണ് റാണിയുടെ തട്ടിപ്പുകളെല്ലാം.

  ആണല്ലെന്ന് പറയില്ല

  ആണല്ലെന്ന് പറയില്ല

  ആണിന്റെ വേഷത്തില്‍ റാണിയെ കണ്ടാല്‍, കുറ്റം പറയരുതല്ലോ, ആരും പറയില്ല ആണല്ലെന്ന്. വേഷവും നടത്തവും അടക്കം ആണുങ്ങളെ കവച്ച് വെക്കുന്നതാണ്. മുഖം ക്ലീന്‍ ഷേവ് ചെയ്തത് പോലെയാണ്. മുടിയാകട്ടെ പറ്റെ വെട്ടി ഇരുവശത്തേക്കും രണ്ടായി പകുത്തിരിക്കുന്നു. കയ്യില്‍ ഒരു ചരട് കെട്ടിയിട്ടുണ്ടാവും.

  മദ്യപിക്കും, സിഗരറ്റും

  മദ്യപിക്കും, സിഗരറ്റും

  ചിലപ്പോള്‍ ജീന്‍സും ഷര്‍ട്ടുമാവും വേഷം. അല്ലെങ്കില്‍ അരക്കയ്യന്‍ ഷര്‍ട്ടും പാന്റും. യാത്ര എപ്പോഴും ആഢംബര ബൈക്കിലാണ്. ഷൂ ആണ് ഇടാനിഷ്ടം. തീര്‍ന്നില്ല, മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യാറുണ്ട് റാണി. ആരോടും അത്ര അടുപ്പം കാണിക്കുന്ന സ്വഭാവം ആയിരുന്നില്ല റാണിക്ക്. ഇതാദ്യമായല്ല റാണി പിടിക്കപ്പെടുന്നത്.

  3 ലക്ഷത്തിലധികം തട്ടി

  3 ലക്ഷത്തിലധികം തട്ടി

  കൊട്ടിയത്ത് എട്ട് വര്‍ഷം മുന്‍പ് റാണി തട്ടിയെടുത്തത് 3.75 ലക്ഷം രൂപയാണ്. ഒരു കടയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ചമഞ്ഞായിരുന്നു തട്ടിപ്പ്. ടൈല്‍ ഓര്‍ഡറുകള്‍ ശേഖരിക്കുന്ന ജോലിക്കിടെ യഥാര്‍ത്ഥ വില രേഖപ്പെടുത്തിയ രസീറ്റ് കടക്കാരന് നല്‍കിയ ശേഷം തുകയുടെ ഒരു ഭാഗം സ്വന്തം പോക്കറ്റിലാക്കുകയാണ് പതിവ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പുകള്‍.

  കൂടുതൽ kollam വാർത്തകൾView All

  English summary
  Details of Rani who is accussed in marriage fraud case at Kollam

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more