കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് കേരളത്തിൽ ജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി? താനാണെന്ന് അറിഞ്ഞ് 62 കാരൻ ഞെട്ടി!

  • By Desk
Google Oneindia Malayalam News

മുള്ളേരിയ: ആരാണ് കേരളത്തിൽ ജീവിക്കുന്ന പ്രായം കൂടിയ വ്യക്തി എന്ന് ചോദിച്ചാൽ സിവിൽ സപ്ലൈ അതോറിറ്റി പറയുന്ന പേര് ഭാസ്ക്കരൻ എന്നാണ്. എന്നാൽ കാസർകോട് കാരടുക്കയിലെ ഭാസ്ക്കരന്റെ വയസ്സ് കേട്ടാലാണ് എല്ലാവരും ഞെട്ടുക. പ്രായം 62 വയസ്സ്. 62 വയസ്സ് പ്രായമുള്ള ഒരാളാണോ കേരളത്തിലെ പ്രായം ചെന്ന വ്യക്തി ചിന്തിക്കേണ്ട. സംഭവം സിവിൽ സപ്ലൈസ് വകുപ്പ് പറ്റിച്ച പണിയാണ്.

പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!

പുതുതായി വിതരണം ചെയ്ത റേഷൻ കാർഡിൽ ഭാസ്ക്കരന്റെ വയസ്സ് 116 ആണ്. റേഷൻ കാർഡിൽ ഭാസ്ക്കരന്റെ വയസ്സ് തെറ്റായാണ് കൊടു്തതിരിക്കുന്നത്. ഭാസ്ക്കരന്റെത് മാത്രമല്ല അദ്ദേഹത്തിന്റെ മകന്റെ പേരും തെറ്റായാണ് റേഷൻകാർഡിൽ കൊടുത്തിരിക്കുന്നത്. മകൻ കിരണിന്റെ പ്രായം 31 വയസ്സാണ്. എന്നാൽ റേഷൻ കാർഡിൽ കൊടുത്തിരിക്കുന്നത് കണ്ടാൽ‌ ഞെട്ടും. പ്രായം 12. ഇപ്പോഴും വിദ്യാർത്ഥിയാണെന്ന് റേഷൻ കാർഡ് പറയുന്നു. ‌

Kasargode

പുതിയ റേഷൻ കാർഡിൽ വന്ന പിശകിൽ ഭാസ്ക്കരൻ പരാതി നൽകിയിട്ടുണ്ട്. കേരള സർക്കാരിന് കീഴിലുള്ള സി-ഡിറ്റാമ് റേഷൻ കാർഡ് പ്രിന്റ് ചെയ്തത്. അപേക്ഷയിൽ ഉടമസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. സിവിൽ‌ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം മാത്രമേ വിവരങ്ങൾ കമ്പ്യൂട്ടറിൽ എന്റർ ചെയ്യാൻ പാടുള്ളു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

English summary
Ration card has made Bhaskaran the oldest living person in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X