Get Updates
Get notified of breaking news, exclusive insights, and must-see stories!

പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ: റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് ശക്തികാന്ത ദാസ്‌

ഡല്‍ഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആർ ബി ഐ. റിപ്പോ നിരക്ക് 6.5 ശതമാനം തുടരുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌. ഒഗസ്റ്റ് 8 ന് ആരംഭിച്ച, മൂന്നു ദിവസം നീണ്ടുനിന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ്‌ ആർ ബി ഐ നയം വ്യക്തമാക്കിയത്. പണപ്പെരുപ്പം കൂടുകയാണെങ്കിലും പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റംവരുത്താതിരിക്കുകയായിരുന്നു.

 shakthikantha-das

നിലവില്‍ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക്, ബാങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരാനാണ് യോഗ തീരുമാനം. ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ പോസിറ്റീവ് ആയി തുടരുകയാണ്. ഉയർന്ന ഫ്രീക്വൻസി ഡാറ്റ ഗ്രാമീണ ഡിമാൻഡിൽ വീണ്ടെടുക്കലിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. അതേസമയം, പച്ചക്കറി വില വർധനവ് കാരണം ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ പണപ്പെരുപ്പം ഉയരുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

2023 സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്കിൽ വരുത്തിയ 250 അടിസ്ഥാന നിരക്കിന്റെ വർധനവ് സമ്പദ്‌വ്യവസ്ഥയിൽ പ്രവർത്തിക്കുകയാണെന്ന് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുകയാണെന്നും ആഗോളതലത്തിൽ, പോളിസി നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു.

2023-24 ലെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനമായി നിലനിർത്തിയതായി ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023-24 ലെ ഉപഭോക്തൃ പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തി. 2023 ജൂലായ്-സെപ്റ്റംബർ മാസങ്ങളിലെ പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഉയർത്തി. 2023 ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ 5.7 ശതമാനമാണ് ആർബിഐ കാണുന്ന പണപ്പെരുപ്പം.

ആർബിആയുടെ മോണിറ്ററി പോളിസി കമ്മിറ്റി രൂപീകൃതമായതിനു ശേഷമുള്ള 44-ാമത്തെ യോഗമാണ് ഇത്തവണ നടന്നത്. ജൂണില്‍ നടന്ന 43-ാമത്തെ യോഗത്തിലും ആർബിഐ പലിശ നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇതിന് മുമ്പ് 2022 മേയ് മാസത്തില്‍ നടന്ന യോഗത്തിലാണ് കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത്. 250 ബേസിസ് പോയിന്റ് അഥവാ 0.25% വർധനവ് അന്ന് നിരക്കുകളില്‍ പ്രഖ്യാപിച്ചു. ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ സമിതിയാണ് പലിശ നിരക്ക് സംബന്ധിച്ച നയ തീരുമാനമെടുക്കുന്നത്.

യുഎസ് ഉള്‍പ്പടെയുളള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നേരിയതോതിലാണെങ്കിലും നിരക്കു വര്‍ധനവുമായി മുന്നോട്ടുപോകുമ്പോഴാണ് ആർബിഐ മൂന്ന് തവണയായി പുതിയ നിരക്കില്‍ തുടരുന്നത്.

എന്താണ് റിപ്പോ നിരക്ക്

രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കുകളാണ് റിപ്പോ നിരക്കുകൾ. നിരക്കുകളില്‍ മാറ്റം വരുത്താന്‍ രാജ്യത്തെ പണപ്പെരുപ്പമാണ് ആര്‍ബിഐ പ്രാഥമികമായി പരിഗണിക്കുന്ന ഘടകം. 2024 ഫെബ്രുവരിയിലെ യോഗത്തില്‍ റിപ്പോ നിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും പലിശ നിരക്കില്‍ ഇളവ് വരുത്തുമെന്നത് ആശ്വാസമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+