കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി ഇനി നന്നാവും; വൻ അഴിച്ചുപണി,പ്രോഫഷണൽ യോഗ്യതയുള്ളവരെ കണ്ടെത്തുന്നു,സ്ഥാനക്കയറ്റം നിലക്കും

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാനുറച്ച് സർക്കാർ. കെഎസ്ആർടിസിയിൽ ഭരണ സംവിധാനത്തിൽ വൻ അഴിച്ചുപണി നടക്കുന്നു കൊച്ചി, തിരുവനന്തപുരം, കോഴികികോട് എന്നിങ്ങനെ മൂന്ന് മേഖലകളാക്കി കെഎസ്ആർടിസിയെ തിരിച്ചു. തിരുവനന്തപുരപത്ത് ജോലി ചെയ്യുന്ന മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരെയാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തരപുരം മേഖല തലവന്മാരായി നിയമിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയുടെ ഉയർന്ന പദവികളിൽ പ്രൊഫഷണൽ യോഗ്യതയുള്ളവരെ പുറത്തു നിന്ന് കണ്ടെത്തി നിയമിക്കാൻ ധനകാര്യ അഡീഷമൽ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സർക്കാർ നിയമിച്ചു. സുപ്രധാന പദവികളിൽ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും നൽകുന്ന പതിവ് അവസാനിപ്പിച്ചാണ് എല്ലാ നിയമനവും പുറത്ത് നിന്നാക്കിയിരിക്കുന്നത്.

പുതിയ ജനറൽ മാനേജർമാർ

പുതിയ ജനറൽ മാനേജർമാർ

ടെക്നിക്കൽ , ഫിന്നാൻസ് വകുപ്പുകളിൽ പുതിയ ജനറൽ മാനേജർമാരെയും ധനകാര്യ വിഭാഗത്തെ ശക്തിപ്പെടുത്താൻ രണ്ട് ചാർട്ടേഡ് അക്കൗണ്ടന്റ്മാരെയും നിയമിക്കും.

പ്രമോഷൻ വഴി തലപ്പത്തെത്തില്ല

പ്രമോഷൻ വഴി തലപ്പത്തെത്തില്ല

കണ്ടക്ടർ നിയമനം തേടി പ്രമോഷനുകളിലൂടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ വരെ എത്തുന്ന പതിവാണ് പുതിയ പരിഷ്ക്കരണത്തിലൂ
ടെ ഇല്ലാതാകുന്നത്.

മേഖലാ തലവൻമാരാക്കിയത് ഇവരെ...

മേഖലാ തലവൻമാരാക്കിയത് ഇവരെ...

അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ്, ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർമാരെയാണ് മേഖലാ തലവൻമാരാക്കിയത്.

ധനകാര്യ വിഭാഗങ്ങൾ അലങ്കോലമായി കിടക്കുന്നു

ധനകാര്യ വിഭാഗങ്ങൾ അലങ്കോലമായി കിടക്കുന്നു

അലങ്കോലമായി കിടക്കുന്ന കോർപ്പറേഷന്റെ ധനകാര്യ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഏർപ്പെടുത്തുന്നുണ്ട്. ഇതിന്റം ഭാഗമായാണ് രണ്ട് ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നത്.

എക്സിക്യൂട്ടീവ് ഡയറക്ടർമാരാകാനുഴള്ള യോഗ്യത

എക്സിക്യൂട്ടീവ് ഡയറക്ടർമാരാകാനുഴള്ള യോഗ്യത

എംബിഎയും പത്ത് വർഷത്തെ പ്രവർത്തനപരിചയവുമുള്ളവരെയാണ് അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരാകാൻ യോഗ്യതയുള്ളത്.

യോഗ്യത ഇങ്ങനെയൊക്കെയാണ്

യോഗ്യത ഇങ്ങനെയൊക്കെയാണ്

ബിടെക്, എംബിഎയും പത്ത് വർഷ പരിചയവുമുള്ളവർക്ക് ടെക്നിക്കൽ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടരാകാം. എംബിഎ, ബിടെക് എന്നിവയ്ക്കൊപ്പം 15 വ‍ർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് ജനറൽ മാനേജറുമാകാം.

ഇവർ തിരഞ്ഞെടുക്കും

ഇവർ തിരഞ്ഞെടുക്കും

ധനവകുപ്പ് മേധാവി, ഗതാഗത വകുപ്പ് സെക്രട്ടറി, എടി സെക്രട്ടറി, കെഎസ്ആർടിസി എംഡി, കോഴിക്കോട് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോഷേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിദഗ്ധർ എന്നിവരാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

English summary
Re shuffling in Kerala State Road Transport Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X