• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീജ നെയ്യാറ്റിന്‍കര എന്തിന് വെല്‍ഫെയര്‍പാര്‍ട്ടിയില്‍ രാജി വെച്ചു;എന്തിന് സസ്‌പെന്റ് ചെയ്യപ്പെട്ടു

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു ശ്രീജ നെയ്യാറ്റിന്‍കര കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. പാര്‍ട്ടി രൂപീകരിച്ച കാലം മുതല്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശ്രീജ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. വൈകാരികവിഷയം മാത്രമല്ല. കൃത്യമായ രാഷ്ട്രീയ വിഷയമാണ് ഇതിന് പിന്നില്ലെന്ന് ശ്രീജ പറയുന്നു. ഫേസ്ബുക്കിലൂടെയയാണ് ശ്രീജ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കേണ്ടി വന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക്;

നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകി മൻമോഹൻ സിംഗ്! പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം!

പാലത്തായി

പാലത്തായി

പാലത്തായി വിഷയത്തില്‍ എന്റെ ഫേസ് ബുക്ക് പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ഇടപെടലുകളെ മറച്ചു വച്ചു എന്നും ഞാന്‍ സമാന്തര പ്രവര്‍ത്തനം നടത്തി എന്നും അവര്‍ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഒപ്പു വച്ചില്ല എന്ന് തുടങ്ങി ഞാന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം ഒറ്റയ്ക്ക് നടത്തുന്നു എന്ന പ്രതിഛായ സൃഷ്ടിക്കുന്നു എന്നും ( ഓര്‍ക്കുക ഞാന്‍ അപ്പോഴും

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പാര്‍ട്ടി നേതാവ് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ എങ്ങനെയാണ് സമാന്തര പ്രവര്‍ത്തനം ആകുക എന്ന് എനിക്ക് മനസിലാകുന്നില്ല)

 ദുരാരോപണങ്ങള്‍

ദുരാരോപണങ്ങള്‍

മാത്രമല്ല എനിക്കെതിരെയുള സംഘ് സൈബര്‍ ആക്രമണത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നിസംഗ സമീപനം പുലര്‍ത്തുന്നു എന്ന് കാണിച്ച് മറ്റാരൊക്കെയോ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന്റെ ഉത്തരവാദിത്തം പോലും എന്റെ മേല്‍ ചാര്‍ത്തിക്കൊണ്ടും, സംഘ് സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി മടുത്ത ഞാന്‍ നീതി കിട്ടിയില്ലെങ്കില്‍ പിണറായി വിജയന്റെ വീട്ടു പടിക്കല്‍ സമരം ചെയ്യുമെന്ന എന്റെ ഫേസ് ബുക്ക് പോസ്റ്റ് കുറ്റകൃത്യമായും വിലയിരുത്തി നിരവധി ദുരാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു കത്ത്...

മുനവ്വറലി തങ്ങള്‍ക്കെതിരെ ബ്രാഹ്മണ്യ രാഷ്ട്രീയം

മുനവ്വറലി തങ്ങള്‍ക്കെതിരെ ബ്രാഹ്മണ്യ രാഷ്ട്രീയം

തുടര്‍ന്ന് ജൂണ്‍ അഞ്ചിന് വീണ്ടും ഞാനും പാര്‍ട്ടിയുമായി ഫേസ് ബുക്ക് വിവാദം ഉണ്ടായി യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങള്‍ക്കെതിരെ ബ്രാഹ്മണ്യ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു ഞാനിട്ട പോസ്റ്റ് ആയിരുന്നു കാരണം... പ്രസ്തുത പോസ്റ്റ് യു ഡി എഫുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നുമുള്ള പ്രസിഡന്റിന്റെ ഫോണ്‍ കാളിനെ തുടര്‍ന്ന് ഞാന്‍ എഫ് ബി ഡി ആക്ടിവേറ്റ് ചെയ്തു...

cmsvideo
  Over Two Dozen Top BSP Leaders Join Congress | Oneindia Malayalam
   സസ്പെന്‍ഷന്‍ ഓര്‍ഡര്‍

  സസ്പെന്‍ഷന്‍ ഓര്‍ഡര്‍

  തുടര്‍ന്ന് ജൂണ്‍ 12 ന്എന്നെത്തേടിയെത്തുന്നത് മൂന്നു മാസം സംസ്ഥാന എക്‌സിക്യുട്ടീവില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എന്നെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു എന്ന പ്രസിഡന്റിന്റെ ഫോണും തുടര്‍ന്ന് സസ്പെന്‍ഷന്‍ ഓര്‍ഡറും ആണ്.. ( കത്തിവിടെ ചേര്‍ക്കുന്നു).

  32 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതി എനിക്കെതിരെ ഇത്തരത്തിലൊരു നടപടിക്കാധാരമായ കത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ ആ ഓണ്‍ ലൈന്‍ യോഗത്തില്‍ എന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല... എന്നെ പ്രസിഡന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല... ഇത് തികഞ്ഞ ജനാധിപത്യ ലംഘനം ആണെന്ന് ഞാന്‍ അടയാളപ്പെടുത്തുന്നു

  ഒരു കുറ്റവുംചെയ്തിട്ടില്ല എന്ന ബോധ്യം

  ഒരു കുറ്റവുംചെയ്തിട്ടില്ല എന്ന ബോധ്യം

  സോഷ്യല്‍ മീഡിയ വഴി ഞാന്‍ പാര്‍ട്ടി നയങ്ങളെയോ പാര്‍ട്ടി നേതൃത്വത്തെയോ പോഷക സംഘടനകളെയോ വിമര്‍ശിച്ചിട്ടില്ല അങ്ങനെ ഒരു ആരോപണം എന്റെ പേരില്‍ ഇല്ല... മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിരന്തരം പോസ്റ്റ് ചെയ്യുന്ന ഒരു നേതാവ് ആയിരുന്നു ഞാന്‍.. സോഷ്യല്‍ മീഡിയയില്‍ വനിതാ സംഘടനയുടെ പോസ്റ്ററുകളും മറ്റും പ്രചരിപ്പിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി എന്നെ സസ്പെന്‍ഡ് ചെയ്യുക എന്ന പാര്‍ട്ടി നടപടി അംഗീകരിക്കാന്‍ എന്റെ നീതിബോധം എന്നെ അനുവദിച്ചില്ല..സസ്പെന്‍ഡ് ചെയ്യപ്പെടേണ്ട ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ട്...

  ജനപക്ഷ ബദല്‍ രാഷ്ട്രീയം

  ജനപക്ഷ ബദല്‍ രാഷ്ട്രീയം

  ജനപക്ഷ ബദല്‍ രാഷ്ട്രീയം എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയത്തില്‍ നിന്ന് മാറി തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സന്ധി ചെയ്യുമ്പോള്‍ ഉയരാവുന്ന എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഒരു രാഷ്ട്രീയ നടപടിയായി ഞാനീ സസ്പെന്‍ഷന്‍ നടപടിയെ കാണുന്നു.... അതിന്റെ ഉദാഹരണമാണ് മുനവ്വറലി തങ്ങള്‍ വിഷയം എന്ന് ഞാന്‍ വിലയിരുത്തുന്നു...

  ഇതിവിടെ വിശദീകരിക്കാന്‍ കാരണം എന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ടു പല ഊഹാപോഹങ്ങളും നിലനില്‍ക്കുന്നു എന്നുള്ളത് കൊണ്ടാണ്... വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരടക്കം നിരവധി പേരുടെ ചോദ്യങ്ങള്‍ക്കുള്ള സത്യസന്ധമായ മറുപടിയാണിത്..

   ഇതെന്റെ രാഷ്ട്രീയ ശരി

  ഇതെന്റെ രാഷ്ട്രീയ ശരി

  നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താം,

  വിധിക്കാം.... പക്ഷേ ഇതെന്റെ രാഷ്ട്രീയ ശരിയാണ്...താല്‍ക്കാലിക വൈകാരികതകള്‍ മാറ്റി വച്ച് രാഷ്ട്രീയമായി ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും....വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ച ഒന്‍പതു വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചു മറക്കാവുന്നതല്ല... എന്റെ പൊതു പ്രവര്‍ത്തന ജീവിതത്തിലെ സമാനതകളില്ലാത്ത സ്‌നേഹ രാഷ്ട്രീയത്തിന്റെ ഒരേടാണത്...

   അനാഥത്വം

  അനാഥത്വം

  ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം പടിയിറങ്ങുമ്പോള്‍ സത്യത്തില്‍ അനുഭവപ്പെടുന്നത് അനാഥത്വം തന്നെയാണ്.... ഒരുപാടൊരുപാട് ഉമ്മമാരുടെ സ്‌നേഹം അറിഞ്ഞ എനിക്ക്‌വൈകാരികമായി താങ്ങാനാകുന്നതല്ല ഈ പടിയിറക്കം ....

  പക്ഷേ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ആ വൈകാരികതകളെ മറികടക്കാന്‍ എനിക്ക് കഴിയും... പ്രിയപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരേ നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്, അംഗീകാരത്തിന് പകരം നല്‍കാന്‍ ഒത്തുതീര്‍പ്പുകളില്ലാത്ത നീതി പൂര്‍വ്വമായ രാഷ്ട്രീയം മാത്രം....

  ജനാധിപത്യം എന്നത് കേവല വാക്കല്ല

  ജനാധിപത്യം എന്നത് കേവല വാക്കല്ല

  ഇറങ്ങിപ്പോകുമ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി എന്ന് ഞാന്‍ ആയിരം തവണ അടയാളപ്പെടുത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീ ഹമീദ് വാണിയമ്പലത്തിനോടൊരു വാക്ക് ജനാധിപത്യം എന്നത് കേവല വാക്കല്ല അത് പ്രാക്ടീസ് ചെയ്യേണ്ട ഒരു രാഷ്ട്രീയമാണ്....ഈ നെറികെട്ട രാഷ്ട്രീയ സാഹചര്യത്തില്‍ പൂര്‍വ്വാധികം ശക്തമായി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടയിടങ്ങളില്‍ ഞാന്‍ ഉണ്ടാകും... സ്ത്രീ - ദലിത് - മുസ്ലിം - ട്രാന്‍സ് - പരിസ്ഥിതി പക്ഷ -മനുഷ്യാവകാശ - പുരോഗമന - ജനാധിപത്യ - മതേതര രാഷ്ട്രീയ വുമായി കാലം അനുവദിക്കുന്നിടത്തോളം....

  English summary
  Reason Behind the Resignation of Sreeja Neyyattinkara From Welfare Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X