കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്തിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം.....!! എല്ലാം അറിഞ്ഞിട്ടും അറിയാത്തതു പോലെ ചിലർ!!

സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. റാഷിദു രോഹിത്തും തമ്മിൽ പദ്ധതിയിട്ടതിനനുസരിച്ചായിരുന്നു മോഷണം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കാലവർഷം എത്തുന്നതിനു തൊട്ടു മുമ്പുവരെ തലസ്ഥാന നഗരിയിലെ ജലക്ഷാമം സംബന്ധിച്ച വാർത്തകൾ ചർച്ചയായിരുന്നു. നഗരത്തിൽ ദിവസങ്ങളോളം വെള്ളമില്ലാതിരുന്നതും ചർച്ചായായിരുന്നു. ജലക്ഷാമത്തിന് അന്ന് പറഞ്ഞിരുന്ന കാരണം മഴ ഇല്ല എന്നതാണ് . എന്നാൽ മഴയെ പഴിക്കണ്ട. തലസ്ഥാനത്തെ ജലക്ഷാമത്തിന് കാരണം മഴ ഇല്ലാത്തതല്ലത്രേ.

ദുശ്മന്‍ ദുശ്മന്‍!! ആരോപിച്ചവര്‍ക്ക് ഇതാ മറുപടി...പിണറായിയും സെന്‍കുമാറും ഭായി ഭായി!!ദുശ്മന്‍ ദുശ്മന്‍!! ആരോപിച്ചവര്‍ക്ക് ഇതാ മറുപടി...പിണറായിയും സെന്‍കുമാറും ഭായി ഭായി!!

അരുവിക്കര ഡാമും പിന്നെ ഇവിടത്തെ ഉദ്യോഗസ്ഥരും മാത്രമാണ് നഗരത്തിലെ ജലക്ഷാമത്തിന് കാരണം എന്നാണ് വിവരം. മണ്ണ് അടിഞ്ഞു കൂടി ജല സംഭരണ ശേഷി കുറഞ്ഞതാണ് അരുവിക്കര ഡാമിന്റെ പ്രശ്നം. ഇക്കാര്യം അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികൾ എടുക്കാതിരിക്കുന്നതാണ് അടുത്ത പ്രശ്നം.

സംഭരണ ശേഷി കുറയുന്നു

സംഭരണ ശേഷി കുറയുന്നു

അരുവിക്കര ഡാമിൽ മണല്‍ അടിഞ്ഞുകൂടി സംഭരണ ശേഷി കുറയുന്നതാണ് തലസഥാനത്തെ ജലക്ഷാമത്തിന് കാരണം. ഇതിനെ തുടർന്ന് മഴക്കാലമാകുമ്പോൾ വെള്ളം സംഭരിക്കാലാകാതെ ഒഴുക്കിക്കളയുകയാണ്.

പരിഹാര നടപടി ഇല്ല

പരിഹാര നടപടി ഇല്ല

സംഭരണ ശേഷി കുറഞ്ഞെന്ന വസ്തുത മറച്ചുവച്ച് മഴ കിട്ടുന്നില്ല എന്ന പരാതി പറഞ്ഞു നടക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇപ്പോൾ ശക്തമായ മഴ ലഭിച്ചപ്പോൾ ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടും അത് സംഭരിക്കാൻ കഴിയാത്തതിനാൽ ഷട്ടർ തുറന്ന് ഒഴുക്കിക്കളയുകയാണ്. ഇത് പരിഹരിക്കാൻ ഉദ്യേഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരിക്കുകയാണ്.

പേപ്പാറയിൽ നിന്ന് വെള്ളം

പേപ്പാറയിൽ നിന്ന് വെള്ളം

കടുത്ത വേനലിനെ തുടർന്ന് നഗരത്തിൽ ജലക്ഷാമം രൂക്ഷമായപ്പോൾ പേപ്പാറ ഡാമിൽ നിന്ന് ജലം എത്തിച്ചിരുന്നു. നെയ്യാർ ഡാമിൽ നിന്നും വെള്ളമെത്തിച്ചിട്ടും സംഭരണ ശേഷി ഇല്ലാതിരുന്നതിനാൽ ഒഴുക്കിക്കളയുകയായിരുന്നു.

പത്തുശതമാനം പോലും സംഭരിച്ചില്ല

പത്തുശതമാനം പോലും സംഭരിച്ചില്ല

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാൽ ലഭിച്ച മഴയുടെ പത്ത് സതമാനം പോലും സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഷട്ടർ തുറന്ന് ഒഴിക്കിക്കളയുകയായിരുന്നു. ജലശേഖരത്തിന് 258. 89 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശം മാത്രമേയുള്ളു.

യാഥാർഥ്യം ഇതാണ്

യാഥാർഥ്യം ഇതാണ്

ആവശ്യത്തിന് മഴ ലഭിച്ചിട്ടും വെള്ളം സംഭരിച്ച് നിർത്താൻ കഴിയാത്തത് വൻ പ്രതിസന്ധി തന്നെയാണ്. ഡാമിൽ സംഭരിച്ചു നിർത്തുന്ന ജലമാകട്ടെ വേനൽക്കാലത്തേയ്ക്ക് മതിയാകുന്നുമില്ല. വേനൽ കനത്തതോടെ ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് നെയ്യാർ ഡാമിൽ നിന്നും പൈപ്പ് വഴി കരമനയാറിലേക്ക് വെള്ളമെത്തിക്കണമെന്ന പദ്ധതി തയാറാക്കിയതിന് പിന്നിലെ കാരണവും ഇതാണ്.

അറിഞ്ഞിട്ടുും അറിയാത്തതുപോലെ

അറിഞ്ഞിട്ടുും അറിയാത്തതുപോലെ

അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കുറവ് അറിയാമായിരുന്നിട്ടും അറിയാത്തത് പോലെയാണ് അധികൃതർ. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായ പേപ്പാറയിൽ നിന്ന് വെളളം തുറന്നുവിട്ടാണ് നിത്യേന ഇവിടെ പമ്പിങ് നടത്തുന്നത്.

പദ്ധതി പാതി വഴിയിൽ

പദ്ധതി പാതി വഴിയിൽ

ഡാമിലെ മണ്ണും മണലും ശേഖരിച്ച് വിൽക്കാനായി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ പദ്ധടതിയിട്ടിരുന്നു. ഡാം സെറ്റിൽ കാളിയാമൂഴിയിൽ നിന്നും മണൽ ശേഖരിച്ച് നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിൽ കലവറ എന്ന സംവിധാനത്തിലൂടെ വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ മണലിനു പകരം ചെളി അടിഞ്ഞ് കൂടിയതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

 നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ

നിലവിൽ അരുവിക്കര ഡാമിന്റെ പല ഭാഗത്തും ചെളി അടിഞ്ഞ് പുല്ല് വളർന്നു നിൽക്കുകയണ്. വൃഷ്ടിപ്രദേശത്ത് വെള്ളം സംഭരിക്കാൻ കഴിയാതെ മണ്ണ് അടിഞ്ഞ്കൂടി മീറ്ററുകളോളം പുല്ലും വളർന്നു നിൽക്കുകയാണ്. അതേസമയം ഡാമിന്റെ സംഭരണ ശേഷി ഉയർത്തുന്നത് സംബനധിച്ച് ചർച്ചകളൊന്നും നടക്കന്നില്ല.

English summary
reason for water scarcity in trinvandrum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X