കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാബ്: കേരളത്തിൽ ശക്തമായ മഴ തുടരും; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലർട്ട്, എറണാകുളത്ത് ഓറഞ്ച് അലർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലുണ്ടായ കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാനം മൂലം സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 14 ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നതെങ്കിൽ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിച്ചിട്ടുള്ളത്.

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജുസ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജു

അതിതീവ്രമഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇതിനകം തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കുലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഈ മാസം 28വരെ വിലക്കുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഗുലാബ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം സംസ്ഥാനത്ത് 41 മുതൽ 61 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

heavy-rains2-16

ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നുണ്ട്. കൂടാതെ കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കൻ അറബിക്കടലിലും ആന്ധ്രാ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. കൂടാതെ കേരള തീരത്ത് (പൊഴിയൂർ മുതൽ കാസർഗോഡ് വരെ) സെപ്റ്റംബർ 27 രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 കോവിഷീൽഡ്: വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല കോവിഷീൽഡ്: വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

Recommended Video

cmsvideo
തോരാ മഴയിൽ കേരളത്തിൽ അപകട മുന്നറിയിപ്പ്..ജനങ്ങൾ സൂക്ഷിക്കുക

English summary
Red alert declared Idukki and Thrissur districts, Heavy rain predicted in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X