റെഡ് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും ;സിപിഐഎം കുന്നമംഗലം ഏരിയാ സമ്മേളനത്തിന് ഇന്ന് സമാപനമാകും

  • Posted By:
Subscribe to Oneindia Malayalam

കുന്നമംഗലം: സിപിഐഎം കുന്നമംഗലം ഏരിയാ സമ്മേളനത്തിന് ഇന്ന് സമാപനമാകും .ശനിഴയ്ച്ച പ്രതിനിധി സമ്മേളനം പെരുവയലിലെ എം കെ നമ്പ്യാര്‍മാസ്റ്റര്‍ നഗറില്‍ സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി വേലായുധന്‍ സ്വാഗതം പറഞ്ഞു. വി ബാലകൃഷ്ണന്‍നായര്‍ പതാക ഉയര്‍ത്തി.

കുത്തുപറമ്പ് രക്തസാക്ഷി സ്മരണയില്‍ ഉജ്ജ്വല യുവജന റാലി

പി കെ പ്രേമനാഥ് അധ്യക്ഷനായി. ടി കെ മുരളീധരന്‍ രക്തസാക്ഷി പ്രമേയവും എം ധര്‍മജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി കെ പ്രേമനാഥ്, വി സുന്ദരന്‍, സി ഉഷ, എം വേണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു.

cpimkunnamagalam


ഏരിയാ സെക്രട്ടറി ടി വേലായുധന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, ജോര്‍ജ് എം തോമസ് എംഎല്‍എ, കെ ചന്ദ്രന്‍ എന്നിവരും ജില്ലാകമ്മിറ്റി അംഗങ്ങളായ ഇ രമേശ്ബാബു, ടി വിശ്വനാഥന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ചര്‍ച്ചകള്‍ക്കുള്ള മറുപടി, പ്രമേയാവതരണം, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം, പുതിയ കമ്മിറ്റിയുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് എന്നിവക്കുശേഷം ഉച്ചയോടെ സമ്മേളനം സമാപിക്കും.

വൈകിട്ട് നാലിന് പെരുവയലില്‍ നിന്ന് റെഡ്വളന്റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. വൈകിട്ട് കല്ലേരിയി(വി വി ദക്ഷിണാമൂര്‍ത്തി നഗര്‍)ലെ പൊതുസമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചില്ലറസമരം എന്ന നാടകം അരങ്ങേറും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Red volunteer performance;cpim kunnamangalam area conference going to end

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്