• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഷിഖ് അബുവിനെ തള്ളി വെളിപ്പെടുത്തല്‍! 75 ലക്ഷം കിട്ടിക്കാണും,സ്പോണ്‍സര്‍ഷിപ്പും ഉണ്ടായിരുന്നു

  • By Aami Madhu

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് പണം പിരിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. പരിപാടിയ്ക്ക് വളരെ കുറഞ്ഞ തുക മാത്രമേ പിരിഞ്ഞ് കിട്ടിയുള്ളൂവെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. 23 ലക്ഷത്തോളം തുക ചെലവായെന്നും വെറും ആറ് ലക്ഷം രൂപ മാത്രമേ പിരിഞ്ഞ് കിട്ടിയിട്ടുള്ളൂവെന്നുമാണ് സംഘടന പറയുന്നത്.

എന്നാല്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ള സംഘാടകരെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് റീജണല്‍ സ്പോര്‍ട്സ് സെന്‍റര്‍ അംഗം വി ഗോപകുമാര്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 എനിക്ക് പറയാൻ കഴിയും

എനിക്ക് പറയാൻ കഴിയും

കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഉൾക്കൊള്ളുന്നത് 9000 ത്തിനും 10000 ഇടയിൽ ആളുകൾ. കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം എന്ന പേരിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയും, ഗായിക ഗായകരെയും എല്ലാം ഉൾപ്പെടുത്തി വേദി നിറഞ്ഞു കവിഞ്ഞ "കരുണ" മ്യൂസിക് ഷോയിൽ 10000ത്തോളം ആളുകൾ ഉണ്ടായിരുന്നു എന്ന് റീജിയണൽ സ്പോർട്സ് സെന്റർ അംഗം എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും.

 70 ലക്ഷത്തിനു മുകളിൽ

70 ലക്ഷത്തിനു മുകളിൽ

റീജിയണൽ സ്പോർട്സ് സെന്റർ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം.ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5000വും. 5000ത്തിന്റെ 500 ടിക്കറ്റുകൾ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തിൽ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളിൽ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും.

 സ്പോണ്സർഷിപ്പ്

സ്പോണ്സർഷിപ്പ്

ഇനി ഒരു വാദത്തിനു ഇതിൽ പകുതിയും സൗജന്യമായി (ഇതുപോലെ ഉള്ള ധനശേഖരണ പരിപാടിയിൽ ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല) നൽകിയതാണ് എന്ന് കരുതിയാൽ തന്നെ അത് സ്പോൺസർഷിപ്പിന്റെ ഭാഗമായാണ് നൽകുക. ഈ പരിപാടിക്ക് നല്ല രീതിയിൽ സ്പോണ്സർഷിപ്പും, അതുപോലെ ഇവന്റ് പാർട്ണർമാരും ഉണ്ടായിരുന്നു.

 75 ലക്ഷം രൂപയെങ്കിലും

75 ലക്ഷം രൂപയെങ്കിലും

23 ലക്ഷം ഇവർക്ക് ചിലവ് വന്നു എന്നും, പരിപാടി വൻ വിജയമായിരുന്നു എന്ന് ഇവർതന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്.

 വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്

വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്

23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ പോലെ ഉള്ള വേദിയിൽ നിറഞ്ഞ സദസ്സിൽ നടത്തിയ ഈ പരിപാടിയിൽ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.

 കബളിപ്പിക്കപെട്ടിരിക്കുന്നു

കബളിപ്പിക്കപെട്ടിരിക്കുന്നു

ഇവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് ഞാൻ പറയും.വ്യക്തമായ, കുറ്റമറ്റ അന്വേഷണം അനിവാര്യമാണ്. പരിപാടിയിൽ സഹകരിച്ച എല്ലാവരും... വേദി സൗജന്യമായി നൽകിയ റീജിയണൽ സ്പോർട്സ് സെന്ററും, ടിക്കറ്റു വാങ്ങി പരിപാടിക്കെത്തിയ ജനങ്ങളും, സ്പോൺസർമാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു...

 ഉത്തരവാദിത്തം ഉണ്ട്

ഉത്തരവാദിത്തം ഉണ്ട്

സത്യം അറിഞ്ഞേ തീരൂ... സർക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടർ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാൻ സർക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്..

 പ്രത്യാശിക്കുന്നു

പ്രത്യാശിക്കുന്നു

ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്പയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങൾ ഇനി മേലിൽ ഉണ്ടാവാതിരിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Regional sports centre member against Ashiq Abu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X