പീഡനത്തിനിരയായ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: പീഡനത്തിനിരയാകുന്ന സ്ത്രീകളെയും കുട്ടികളെയും ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനയോടെ ഉൾപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വിവിധ ആക്രമണങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിർഭയ ഹോമുകളാണ് കുറ്റകൃത്യങ്ങളെ അതിജീവിച്ചു വരുന്ന പലർക്കുമുള്ള ആശ്രയമാകുന്നത്. പീഡനത്തിനിരയായവര്‍ക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ പലര്‍ക്കും തിരികെ പോകാന്‍ സ്വന്തം വീടില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരക്കാരുടെ പുനരധിവാസത്തിന് നിലവില്‍ പദ്ധതികളില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശവകുപ്പ് ലൈഫ് മിഷനിലൂടെ സ്ത്രീത്വത്തിനു താങ്ങാവുന്നത് - മന്ത്രി പറഞ്ഞു.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...

ലൈഫ് മിഷൻ വഴി വീടുകൾ ഉറപ്പാക്കുന്നതിൽ ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നില്ല. ഇത്തരക്കാർക്ക് പ്രത്യേക പരിഗണന നൽകി മുൻഗണനാ ക്രമമനുസരിച്ച് ഉത്തരവിറക്കാൻ നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് നൽകുന്ന പട്ടികയിൽ നിന്ന് അർഹരായവരെ ജില്ലാതലത്തിൽ കണ്ടെത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.












Click it and Unblock the Notifications