കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ രാജഭരണമോ... മോഷണക്കുറ്റത്തിന് കുട്ടിയുടെ കൈ പൊള്ളിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാജഭരണകാലത്തെ ഒരു നീതി നിര്‍വ്വഹണ രീതിയെ കുറിച്ച് കേട്ടിട്ടുണ്ട്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാള്‍ തിളച്ച എണ്ണയില്‍ കൈ മുക്കണം. പൊള്ളലേറ്റില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനല്ല. പൊള്ളലേറ്റാല്‍ കുറ്റക്കാരന്‍...

അത്തരം കിരാത കാലത്താണോ നമ്മള്‍ ജീവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വാര്‍ത്തയാണ് തിരുവനന്തപുരത്ത് നിന്ന് പുറത്ത് വരുന്നത്. 11 വയസ്സുകാരന്റെ കൈകളാണ് മോഷണക്കുറ്റം ആരോപിച്ച് പൊള്ളിച്ചത്.

Hands Burn

തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ ക്ലീറ്റസ്-ഷെറി ദമ്പതിമാരുടെ 11 വയസ്സുള്ള ആണ്‍കുട്ടിക്കാണ് പീഡനമേറ്റത്. ഷെറിയുടെ പിതൃസഹോദരന്റെ മകന്‍ ടൈറ്റസ് ആണ് ക്രൂരകൃത്യം ചെയ്തത്. സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

അയല്‍വാസിയായ സ്ത്രീയുടെ പേഴ്‌സും പണവും കാണാതായതിനെ തുടര്‍ന്നായിരുന്നു നടപടി. വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുമ്പോള്‍ കുളക്കടവില്‍ വച്ചാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഈ സമയം കുട്ടിയും സുഹൃത്തുക്കളും സമീപത്ത് കളിച്ചിരുന്നു.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ടൈറ്റസ് രണ്ട് കൈകളിലും തുണി ചുറ്റി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൈകള്‍ക്കും, കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റു. ഇതിനെ കുട്ടിയുടെ അമ്മ ചോദ്യം ചെയ്‌തെങ്കിലും ടൈറ്റസിന്റെ ഭീഷണിയെ തുടര്‍ന്ന് അവര്‍ പിന്‍മാറി.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ആണ് കുട്ടിയെ ആദ്യ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

English summary
Relative burned child's hands accusing theft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X