വൈകീട്ടോടെ ദിലീപ് പുറത്തേക്ക്... സ്വീകരിക്കാന്‍ ബന്ധുക്കളെത്തും, ആഘോഷമാക്കി ഫാന്‍സുകാര്‍
86 ദിവസത്തിനു ശേഷമാണ് ദിലീപിനു ജയിലില്‍ നിന്നു പുറത്തുവരുന്നത്
കൊച്ചി: നീണ്ട 85 നാള്‍ നീണ്ട ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങുന്ന ദിലീപിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും ആരാധകരും. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലായിരുന്ന ദിലീപിന് ഹൈക്കോടതിയാണ് ഒടുവില്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് താരത്തിന് ജാമ്യം നല്‍കിയത്.

അഞ്ചാമത്തെ ശ്രമം
കഴിഞ്ഞ നാലു തവണയും ജാമ്യം നിഷേധിക്കപ്പെട്ട ദിലീപിനെ അഞ്ചാം തവണ ഭാഗ്യം തുണയ്ക്കുകയായിരുന്നു. രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുമാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്.

വൈകീട്ട് പുറത്തിറങ്ങും
കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ തന്നെ ദിലീപ് ജയിലില്‍ നിന്നു പുറത്തിറങ്ങുമെന്നാണ് വിവരം.

സ്വീകരിക്കാന്‍ ബന്ധുക്കളെത്തും
ദിലീപിനെ ജയിലില്‍ നിന്നു സ്വീകരിക്കാന്‍ സഹോദരന്‍ അനൂപും മറ്റു ബന്ധുക്കളും ആലുവ സബ് ജയിലില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

ഫാന്‍സുകാര്‍ ആഘോഷത്തില്‍
തങ്ങളുടെ പ്രിയ താരത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ദിലീപിന്റെ ഫാന്‍സുകാരും. വലിയ സ്വീകരണ പരിപാടികളാണ് ഫാന്‍സുകാര്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

കര്‍ശന ഉപാധികള്‍
കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, രണ്ടു പേരുടെ ആള്‍ ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

വിധി പറഞ്ഞത്
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന് അനുകൂലമായി ഇത്തവണ വിധി പറഞ്ഞത്. നേരത്തേ രണ്ടു തവണയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതും സുനില്‍ തോമസായിരുന്നു.

അറസ്റ്റിലായത്
ജൂലൈ 10നാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിനു പുറത്തുപോവാനായത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

നടി ആക്രമിക്കപ്പെട്ടത്
ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ചു പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയും സംഘവും നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.












Click it and Unblock the Notifications