Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസില്‍ നിന്ന് തിരിച്ചുവരണമെന്ന് ബന്ധുക്കള്‍,അവസാന ശ്വാസംവരെ യുദ്ധം ചെയ്യുമെന്ന് മലയാളി യുവാക്കള്‍

ടെലഗ്രാം ആപ്പ് വഴിയാണ് ബന്ധുക്കള്‍ ഇവരുമായി ബന്ധപ്പെടുന്നത്.

കാസര്‍കോട്: ജില്ലയില്‍ നിന്നും അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തിലെത്തിയ യുവാക്കളെ മാനസാന്തരപ്പെടുത്തി തിരിച്ചുകൊണ്ടുവരാന്‍ ബന്ധുക്കളുടെ ശ്രമം. എന്നാല്‍ തങ്ങളുടെ ഉറച്ച നിലപാടില്‍ നിന്ന് മാറില്ലെന്നും, ജീവിതത്തിന്റെ അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നാണ് യുവാക്കളുടെ മറുപടി.

കാസര്‍കോട് പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും ഐസിസില്‍ ചേരാനായി നാടുവിട്ട് അഫ്ഗാനിസ്ഥാനിലെത്തിയവരെ തിരിച്ചെത്തിക്കാനാണ് ബന്ധുക്കള്‍ ശ്രമിക്കുന്നത്. ടെലഗ്രാം ആപ്പ് വഴിയാണ് ബന്ധുക്കള്‍ ഇവരുമായി ബന്ധപ്പെടുന്നത്. ഐസിസിലെത്തിയ കാസര്‍കോട് സ്വദേശി ഹഫീസ് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു യുവാക്കളെ നാട്ടിലെത്തിക്കാനുള്ള ബന്ധുക്കളുടെ ശ്രമം.

അവസാന ശ്വാസം വരെ യുദ്ധമെന്ന്...

അവസാന ശ്വാസം വരെ യുദ്ധമെന്ന്...

കാസര്‍കോട് സ്വദേശി ഹഫീസ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മറ്റു യുവാക്കളെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. ടെലഗ്രാമിലൂടെയാണ് ഇവരുമായി ആശയവിനിമയം നടത്തുന്നത്. മാനസാന്തരപ്പെടുത്തി യുവാക്കളെ തിരിച്ചെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. എന്നാല്‍ അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നാണ് യുവാക്കള്‍ മറുപടി നല്‍കിയത്.

സന്ദേശമയക്കുന്നത് അഷ്ഫാഖ്...

സന്ദേശമയക്കുന്നത് അഷ്ഫാഖ്...

ജില്ലയില്‍ നിന്നുള്ള യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ ഫോട്ടോ കഴിഞ്ഞ ദിവസം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. പടന്നയിലെ അഷ്ഫാഖ് അഹമ്മദാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ബന്ധുക്കള്‍ക്ക് ടെലഗ്രാമിലൂടെ സന്ദേശമയക്കുന്നത്.

നിലപാടില്‍ മാറ്റമില്ലെന്ന് യുവാക്കള്‍...

നിലപാടില്‍ മാറ്റമില്ലെന്ന് യുവാക്കള്‍...

അറബിതര വംശജര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തിരികെ മടങ്ങാമെന്ന് ഐസിസ് നേതാവ് അല്‍ ബാഗ്ദാദിയുടെ വാക്കുകള്‍ പറഞ്ഞാണ് യുവാക്കളെ തിരിച്ചെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹഫീസ് കൊല്ലപ്പെട്ടതു പോലെ അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നാണ് യുവാക്കള്‍ മറുപടി നല്‍കിയത്.

ഹഫീസ് കൊല്ലപ്പെട്ടു...

ഹഫീസ് കൊല്ലപ്പെട്ടു...

അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഹഫീസ് കൊല്ലപ്പെട്ടതെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അഷ്ഫാഖാക്കാണ് ഹഫീസ് കൊല്ലപ്പെട്ടെന്ന സന്ദേശമയച്ചത്. ഹഫീസിന്റെ മൃതദേഹം കബര്‍ അടക്കിയെന്നും, ഹഫീസ് രക്തസാക്ഷിയാണെന്നും, തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു അഷ്ഫാഖിന്റെ സന്ദേശത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+