കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയുടെ മരണം സിബിഐയ്‌ക്കോ? മുഖ്യമന്ത്രിയെ കണ്ട് ബന്ധുക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണങ്ങള്‍ ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ് ഉള്ളത്. ഭരണം മാറിയ സാഹചര്യത്തിലെങ്കിലും എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് നോക്കിയിരിക്കുകയാണ് താരത്തിന്റെ ബന്ധുക്കളും ആരാധകരും.

ഇതിനിടയിലാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത്. മണിയുടെ മരണത്തില്‍ ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് തന്നെയാണ് ഇവര്‍ക്ക് പറയാനുളളത്.

Kalabhavan Mani

കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നതാണ് ഇപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നു എന്ന പരിശോധനാഫലം കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്.

മണിയുടെ മരണം ദുരൂഹമാണെന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം മുതലേ ആരോപിയ്ക്കുന്നത്. മണിയുടെ ശരീരത്തില്‍ വിഷമദ്യം എത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് ഇതുവരെ കൃത്യമായി ചോദ്യം ചെയ്തിട്ടില്ലെന്ന് മണിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

എന്തായാലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയെ കൂടാതെ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന മന്ത്രിയെ കൂടി കണ്ടിട്ടാണ് ബന്ധുക്കള്‍ മടങ്ങിയത്.

English summary
Relatives demanded CBI investigation on Kalabhavan Mani's death, while Meeting Chief Minister Pinarayi Vijayan. They alleged that police investigation is not on the right track.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X