ദിലീപ് ജയിലില്‍ ബന്ധുക്കളെ കണ്ടു; ഒരാഴ്ചയ്ക്ക് ശേഷം, വിതുമ്പി? സംസാരിച്ച കാര്യങ്ങള്‍...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് ഒരാഴ്ചയ്ക്ക് ശേഷം കുടുംബവുമായി സംസാരിക്കാന്‍ അവസരം. തിങ്കളാഴ്ച ബന്ധുക്കള്‍ പ്രതിയെ ജയിലില്‍ വന്നു കണ്ടു. നേരത്തെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ സഹോദരുമായി സംസാരിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായിരുന്നില്ല.

സഹോദരന്‍ അനൂപ്, ബന്ധുക്കളായ വെങ്കിട്ട സുനില്‍, സുരാജ് എന്നിവരാണ് ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടത്. പത്ത് മിനുറ്റ് നേരമായിരുന്നു കൂടിക്കാഴ്ച. വളരെ വികാരപരമായിരുന്നു ദിലീപിന്റെ പെരുമാറ്റം. വിശദമായ സംസാരങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല.

നേരത്തെ അനുമതി

നേരത്തെ അനുമതി

ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ നേരത്തെ അനുമതി ചോദിച്ചിരുന്നു. ജയില്‍ അധികൃതര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മൂന്നുപേരും തിങ്കളാഴ്ച സബ് ജയിലിലെത്തിയത്. അനൂപ് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു.

 കുടുംബകാര്യങ്ങള്‍

കുടുംബകാര്യങ്ങള്‍

കുടുംബകാര്യങ്ങള്‍ ദിലീപ് ചോദിച്ചറിഞ്ഞു. കൂടാതെ കേസിന്റെ നടപടികളും ചര്‍ച്ച ചെയ്തു. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സമയമുണ്ടായിരുന്നില്ല. ആകെ പത്ത് മിനുറ്റാണ് അനുവദിച്ചിരുന്നത്.

ഹൈക്കോടതിയിലെത്തും മുമ്പ്

ഹൈക്കോടതിയിലെത്തും മുമ്പ്

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മൂന്ന് പേരും ദിലീപിനെ കാണാനെത്തിയത്. കേസിന്റെ നടപടികള്‍ സംബന്ധിച്ച് അനൂപിനോട് ചോദിച്ചറിഞ്ഞു.

25 വരെ റിമാന്റില്‍

25 വരെ റിമാന്റില്‍

ഈ മാസം 25 വരെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തിരിക്കുന്നത്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വ്യാഴാഴ്ച അറിയാം

വ്യാഴാഴ്ച അറിയാം

ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറാണ് ഹൈക്കോടതിയിലെത്തിയത്. കേസിന്റെ പഠനം നടക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതോടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സിനിമയെ വെല്ലുന്ന തിരക്കഥ

സിനിമയെ വെല്ലുന്ന തിരക്കഥ

ദിലീപിനെതിരേ സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയാണ് ഇപ്പോഴുള്ള സംഭവങ്ങള്‍ അരങ്ങേറുന്നതെന്ന് അനൂപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്ലാവരുടെയും കളി കഴിഞ്ഞാല്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞു.

ദിലീപ് ദേഷ്യപ്പെട്ടു

ദിലീപ് ദേഷ്യപ്പെട്ടു

യങ്ങല്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ വിഷയത്തില്‍ നടക്കുകയും ചെയ്തു. ഇതോടെ അനൂപിനോട് ദിലീപ് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇതുവരെ സംഭവിച്ചത്

ഇതുവരെ സംഭവിച്ചത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വെള്ളിയാഴ്ച വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ദിവസം കൂടി അനുവദിച്ചു.

രണ്ടാം വരവ് മോശം

രണ്ടാം വരവ് മോശം

പിന്നീടാണ് ശനിയാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കിയതും വീണ്ടും റിമാന്റ് ചെയ്തതും. ആലുവ ജയിലിലെ രണ്ടാം വരവ് ദിലീപിന് അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് ഞായറാഴ്ച തടവുകാര്‍ക്കുള്ള സിനിമാ പ്രദര്‍ശനം നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാവ്യയുടെ അവസ്ഥ

കാവ്യയുടെ അവസ്ഥ

ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍ അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപിനെ കണ്ടിട്ടില്ല. ജയിലില്‍ കാണാനും കാവ്യ എത്തിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഭയന്നാണ് ഇവര്‍ പ്രത്യക്ഷത്തിലെത്താത്തതെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ പോലീസിനെ അറിയിച്ചിരുന്നു.

English summary
Relatives meet Dileep in Jail
Please Wait while comments are loading...