കേരളത്തിന് ആശ്വാസം; മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍, 20000 കിലോ ലീറ്റര്‍ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 20000 കിലോ ലീറ്റര്‍ മണ്ണെണ്ണ അനുവദിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ വിവഹിതം വര്‍ദ്ധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം മന്ത്രി കൂടുതല്‍ മണ്ണെണ്ണ അനുവദിച്ചത്. എന്നാല്‍ ലിറ്ററിന് 81 രൂപയില്‍ കുറയില്ല. ഇപ്പോള്‍ അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവ് പോലെ വിഹിതം നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കും.
ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ിന്ന് ചേരുകയും സംസ്ഥാനത്തിന് 20000 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാന്‍സായി നല്‍കാന്‍ നടപടി സ്വീകരിക്കുവാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തെലി, ഭക്ഷ്യ സഹമന്ത്രി നിരജ്ഞന്‍ ജ്യോതി, കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രി അശ്വനി കുമാര്‍ ചൗബെ എന്നിവരുമായി മന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ പ്രതികരണമാണ് കേന്ദ്ര മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു.
പെട്രോളിയം സഹമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മണ്ണെണ്ണയുടെ വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട ആശങ്കയും, കേരളത്തിന് കൂടുതല്‍ അലോട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹത്തെ അറിയിച്ചു. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന പതിനായിരത്തോളം യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവയാണ് ആയതിനാല്‍ നോണ്‍ പി ഡി എസ് മണ്ണെണ്ണ കൂടുതലായി അനുവദിക്കണമെന്ന് അദ്ദേഹത്തെ അറിയിച്ചു.
അനുഭാവപൂര്‍ണമായ പ്രതികരണമാണ് ഉണ്ടായത്. ഈ വിഷയം പ്രത്യേകമായി പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതാണെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഭക്ഷ്യ സഹമന്ത്രി നിരജ്ഞന്‍ ജ്യോതിയുമായുള്ള കൂടിക്കാഴ്ചയില്‍ അനുഭാവപൂര്‍ണമായ പ്രതികരണമാണ് ഉണ്ടായത്. ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശാസ്ത്രീയ ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായം ഘട്ടം ഘട്ടമായി നല്‍കുന്ന കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. തല്‍ക്കാലം 20 ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച പ്രോപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
പൊതു വിതരണത്തിനായി എഫ്.സി.ഐ യില്‍ നിന്നും നിലവില്‍ നല്‍കിവരുന്ന സോനാ മസൂരി അരിയ്ക്ക് പകരം ആന്ദ്രാ പ്രദേശ് - തെലുങ്കാന മേഖലയില്‍ നിന്നുള്ള ജയ/സുരേഖ അരി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം എഫ്.സി.ഐ അധികാരികള്‍ക്ക് നല്‍കാമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ റേഷന്‍ വിഹിതമായി 50 ശതമാനം പച്ചരിയും 50 ശതമാനം പുഴുക്കലരിയും നല്‍കുന്ന കാര്യം ഗൗരവമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
2021 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ സപ്ലൈകോയ്ക്ക് / പൊവിഷണല്‍ ഫുഡ് സബ്‌സിഡി 390 കോടി രൂപ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു. ഫോര്‍ട്ടിഫിക്കേഷന്‍ ഓഫ് റൈസ് സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഫോര്‍ട്ടിഫൈഡ് റൈസ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച വയനാട് ജില്ലയില്‍ ഫോര്‍ട്ടിഫൈഡ് റൈസിനു പകരം നമ്മുടെ റേഷന്‍ കടകളിലുടെ വിതരണം ചെയ്യുന്ന ചമ്പാവരി നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. ചമ്പാവരിയില്‍ ആവശ്യത്തിന് അയണ്‍, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫോര്‍ട്ടിഫിക്കേഷന്റെ ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചാല്‍, പരിശോധിച്ച ശേഷനം ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications