കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ മോചനത്തിന് മത-രാഷ്ട്രീയ മാധ്യമ കൂട്ടായ്മയുണ്ടാവണം: കെപി ശശി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വീട്ടുതടങ്കലില്‍ നിന്ന് ഹാദിയയെ മോചിപ്പിക്കാന്‍ മത-രാഷ്ര്ടീയ സാമൂഹിക മേഖലകളിലുള്ളവരും മാധ്യമങ്ങളും ഒരുപോലെ യത്‌നിക്കണമെന്ന് സിനിമ-ഡോക്യുമെന്ററി സംവിധായകന്‍ കെ.പി.ശശി.

സോളാറിൽ ചാണ്ടിയെങ്കിൽ നിര്‍മൽ ചിട്ടി തട്ടിപ്പിൽ ശിവകുമാർ? 600 കോടിയുടെ തട്ടിപ്പിൽ ചോദ്യം ചെയ്യൽ ഉടൻ
ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റിയും എസ്.ഐ.ഒ-യും ജി.ഐ.ഒ-യും സംയുക്തമായി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

hadiya

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ, ജി.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നടത്തിയ കലകട്രേറ്റ് മാര്‍ച്ച്

ഹാദിയയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നു സൂചനകള്‍ പരിഗണിച്ച് മെഡിക്കല്‍ സംഘത്തെ അയക്കുക, ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, സ്വതന്ത്രമായ ആശയ വിനിമയ സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

കേരളീയ മതേതര ബോധം കപടമാണെന്ന് ഹാദിയാ സംഭവം ഒരിക്കല്‍ കൂടി തെളിയിച്ചു. ആദ്യം താന്‍ മത വിശ്വാസം സ്വീകരിക്കുകയായിരുന്നുവെന്നും ശേഷമാണ് വിവാഹം ഉണ്ടായതെന്നും ഹാദിയ പറഞ്ഞിട്ടും കപട പൊതുബോധം അത് സമ്മതിച്ചില്ല.

മതവും മതംമാറ്റവും സങ്കീര്‍ണമാവുന്നതിന്റെ രാഷ്ര്ടീയം സംഘ് അജണ്ടയാണെന്നും ഇടത് സര്‍ക്കാര്‍ അതിനു ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന കോ- ഓഡിനേറ്റര്‍ അനൂപ് വി.ആര്‍,എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അജ്മല്‍ കാരക്കുന്ന്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എ.ടി.ഷറഫുദ്ദീന്‍, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഡോ.എ.കെ.സഫീര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.സി.ഷനാനീറ പ്രസംഗിച്ചു.

English summary
religious and political community should be organised; kp sasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X