പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന തുകയില്‍ വന്‍ വര്‍ധന; ഗള്‍ഫ് രാജ്യങ്ങള്‍ മുന്നില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യയിലെ പ്രവാസികള്‍ വിദേശത്തുനിന്നും നാട്ടിലേക്ക് അയക്കുന്ന തുകയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളറാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് (ഐഎഫ്എഡി) 
പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മാത്രം 68.9 ശതമാനം വളര്‍ച്ചയാണ് പ്രവാസികളുടെ നിക്ഷേപത്തിലുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനമാണ് വിദേശ ഇന്ത്യക്കാര്‍ അയച്ച തുക.

dubaiburj

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫ് രാജ്യത്തുനിന്നുതന്നെയാണ് കൂടുതല്‍ പണമെത്തിയിരിക്കുന്നത്. തൊട്ടു പിന്നില്‍ അമേരിക്കന്‍ ഇന്ത്യക്കാരുമുണ്ട്. ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിഞ്ഞത് കഴിഞ്ഞവര്‍ഷം കൂടുതല്‍ പണം ഇന്ത്യയിലെത്താന്‍ പ്രധാന കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ലോകത്തെ 20 കോടിയിലധികം വരുന്ന കുടിയേറ്റ തൊഴിലാളികള്‍ 80 കോടിയിലധികം കുടുംബാംഗങ്ങളുടെ ജീവിതച്ചിലവുകള്‍ കണ്ടെത്തുന്നതായും ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ടിലുണ്ട്.

English summary
Remittances by Indians working overseas up by 68.6 per cent: UN
Please Wait while comments are loading...