കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎംഎംഎയുമായി കലഹിച്ചത് തുല്യതയ്ക്ക്... പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കണമെന്ന് രമ്യാ നമ്പീശന്‍

Google Oneindia Malayalam News

കൊച്ചി: പത്മപ്രിയക്ക് പിന്നാലെ താരസംഘടനയായ എഎംഎംഎയ്ക്ക് മറുപടിയുമായി രമ്യാ നമ്പീശന്‍. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നാണ് രമ്യയുടെ ആവശ്യം. നേരത്തെ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണവുമായി നടി പത്മപ്രിയ രംഗത്തെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നായിരുന്നു പത്മപ്രിയ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം വിഷയത്തില്‍ സംവിധായിക അഞ്ജലി മേനോനും പ്രതികരിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സുരക്ഷ വേണ്ടത് കൊണ്ടാണ് ഡബ്ല്യുസിസി രൂപീകരിച്ചതെന്നും അഞ്ജലി പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖ് പഴയ നിലപാട് തന്നെ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ട് വനിതാ താരങ്ങള്‍ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഡബ്ല്യുസിസി സിനിമയെ തകര്‍ക്കാനുള്ളതല്ല

ഡബ്ല്യുസിസി സിനിമയെ തകര്‍ക്കാനുള്ളതല്ല

മലയാള സിനിമയ്ക്ക് ഡബ്ല്യുസിസി ദോഷം ചെയ്യുമെന്ന് നേരത്തെ തന്നെയുള്ള ആരോപണങ്ങളാണ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രമ്യ നമ്പീശന്‍. സിനിമയിലെ വനിതാ കൂട്ടായ്മ മലയാള സിനിമയെ നശിപ്പിക്കാന്‍ വേണ്ടിയുണ്ടായതല്ല. ഇതുവരെ ഡബ്ല്യുസിസിയോ താനോ ശ്രമിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു. തുല്യതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിച്ചതെന്നും രമ്യ പറഞ്ഞു. അതേസമയം അമ്മയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ച ഉടന്‍ തന്നെയുണ്ടാകുമെന്നും നടി വ്യക്തമാക്കി.

തുല്യതയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്

തുല്യതയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്

മലയാള സിനിമയില്‍ വേര്‍തിരിവ് ഒഴിവാക്കി തുല്യത വരുത്തുന്നതിന് വേണ്ടി ഡബ്ല്യുസിസി സംസാരിച്ചത്. താനും അതേ രീതി തന്നെയാണ് പിന്തുടരുന്നത്. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യുസിസി മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലതും ശരിയായിരുന്നില്ല. അതേസമയം ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമ്യ പറഞ്ഞു.

പത്മപ്രിയയുടെ ആവശ്യം

പത്മപ്രിയയുടെ ആവശ്യം

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാണ് നല്ലതെന്ന് നേരത്തെ പത്മപ്രിയയും ആവശ്യപ്പെട്ടിരുന്നു. തര്‍ക്കം നീളുന്നത് മലയാള സിനിമയക്ക് നല്ലതല്ലെന്നും അവര്‍ പറഞ്ഞിരുന്നു. തങ്ങള്‍ അമ്മയ്ക്ക് എതിരല്ലെന്നും ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം ഡബ്ല്യുസിസിയുടെ നിലപാടുകളെ പിന്തുണച്ച കമല്‍ഹാസനോട് നന്ദിയുണ്ടെന്നും കമല്‍ പറഞ്ഞതിനര്‍ഥം കമല്‍ഹാസന്‍ അമ്മയ്‌ക്കെതിരാണ് എന്നല്ലെന്നും പത്മപ്രിയ വ്യക്തമാക്കിയിരുന്നു.

തൊഴിലിടങ്ങളിലെ സുരക്ഷ

തൊഴിലിടങ്ങളിലെ സുരക്ഷ

ഡബ്ല്യുസിസി മലയാള സിനിമയ്ക്ക് അത്യാവശ്യമാണെന്ന് സംവിധായിക അഞ്ജലി മേനോനും വ്യക്തമാക്കി. തൊഴിലിടങ്ങളിലെ അടിസ്ഥാനമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് സംഘടന രൂപീകരിച്ചത്. എല്ലാവരും തൊഴിലിടങ്ങളില്‍ സുരക്ഷ ആഗ്രഹിക്കുന്നവരാണ്. അതില്‍ ആണ്‍ പെണ്‍ ഭേദമില്ല. എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കണം. ഞാന്‍ സ്വപ്‌നം കാണുന്നത് അത്തരത്തിലുള്ള ഒരു മാറ്റത്തിനാണ്. വിമണ്‍ ഇന്‍ കളക്ടീവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും അതു തന്നെയാണ്. പണ്ടുകാലത്ത് സിനിമയിലെ സ്ത്രീകള്‍ ഭൂരിഭാഗവും അഭിനയ രംഗത്തായിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീകള്‍ സിനിമയിലെ ഒട്ടുമിക്ക മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വനിതാ സംവിധായിക എന്ന ലേബല്‍ വേണ്ട

വനിതാ സംവിധായിക എന്ന ലേബല്‍ വേണ്ട

സ്ത്രീകള്‍ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാനമായ ചില സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. ചില നിയമങ്ങള്‍ പാലിക്കേണ്ടി വരും. അതിന് വേണ്ടി സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തിയിട്ടില്ലെങ്കില്‍ മറ്റാരാണ് അതിനെ കുറിച്ച് സംസാരിക്കുകയെന്നും അഞ്ജലി മേനോന്‍ ചോദിക്കുന്നു. അതേസമയം തനിക്ക് വനിതാ സംവിധായിക എന്ന ലേബലില്‍ അറിയപ്പെടേണ്ടെന്ന് അഞ്ജലി പറഞ്ഞു. ഞാന്‍ എന്റെ ലിംഗമേതെന്ന് ചിന്തിക്കുന്നില്ല. സിനിമ എടുക്കുമ്പോള്‍ അതിന്റെ കഥയും മറ്റുകാര്യങ്ങളുമാണ് ഞാന്‍ ആലോചിക്കുന്നത്. സ്ത്രീ ആയത് കൊണ്ട് ഞാന്‍ ചെയ്യുന്ന എളുപ്പമുള്ളതോ കഠിനമോ ആകുന്നില്ലെന്നും അവര്‍ പറഞ്ഞു.

ദിലീപ് വിഷയവുമായി ജിഎന്‍പിസി... പരാതിക്കാരന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു.... പ്രതികാര നടപടി ദിലീപ് വിഷയവുമായി ജിഎന്‍പിസി... പരാതിക്കാരന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു.... പ്രതികാര നടപടി

വിശാലിനെതിരെ വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി.... ഭീഷണിപ്പെടുത്തുന്നു.... എല്ലാം കഥയും പുറത്തുവിടുംവിശാലിനെതിരെ വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി.... ഭീഷണിപ്പെടുത്തുന്നു.... എല്ലാം കഥയും പുറത്തുവിടും

English summary
remya nambeesan on amma issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X